
എക്സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യം, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; ഇ പി ജയരാജൻ
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എക്സിറ്റ് പോളുകൾ സംശയാസ്പദമാണെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. എക്സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞതുപോലെയുളള ഫലമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. ‘ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽത്തന്നെ അത് വിശ്വസനീയമല്ല. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോൾ….