ഇ.പി ജയരാജൻ്റെ ആത്മകഥാ വിവാദം ; ഡിജിപിക്ക് പരാതി നൽകി, തെറ്റായ പ്രചാരണം നടത്തിയെന്ന് ഇ.പി

ആത്മകഥാ വിവാ​ദത്തിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം, ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഐഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ‌എൽഡിഎഫ് കൺവീനർ…

Read More

ഇ.പി ജയരാജൻ്റെ പുസ്തക വിവാദം ; ആകാശത്ത് നിന്ന് പുസ്തകം എഴുതാൻ പറ്റുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർക്കാരിനെ കുറിച്ച് സിപിഐഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നത്. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്. ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്ത് നിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്ന് സതീശൻ ചോദിച്ചു. ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത്…

Read More

പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ; ഇ.പിയുടെ പുസ്തകത്തെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സരിൻ

ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ. ഇപിയുടെ ആത്മകഥയിൽ സരിനെതിരേ വിമർശനമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. ‘സ്വതന്ത്രർ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും’ തുടങ്ങിയ ഭാഗങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് വിവരം. അങ്ങനെ ഒരു പുസ്തകമുണ്ടെങ്കിൽ അത് വായനക്കാരുടെ കൈയിലേക്കെത്തിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്നും താൻ ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്നും മറുപടി പറയാതെ പോകില്ലെന്നും സരിൻ പ്രതികരിച്ചു. പുസ്തകമിറങ്ങി അതിൽ ഈ പറയുന്നതുപോലെ…

Read More

പാർട്ടിയോട് പിണക്കം തുടർന്ന് ഇപി ജയരാജൻ; സെക്രട്ടറിയേറ്റ് യോഗത്തിലും യ്യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല

ഇന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കില്ല. വൈകീട്ട് തിരുവനന്തപുരത്തു നടക്കുന്ന പാർട്ടിയുടെ യ്യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇത് ആദ്യമായല്ല ഇ പി പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തത്. നേരത്തെ കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല. മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻറെ ഓർമ ദിനത്തിലെ പുഷ്പാർച്ചനയിൽ പിബി അംഗം എ വിജയരാഘവനൊപ്പം ഇ പിയും പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ…

Read More

‘തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലം, കേരളത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സർക്കാരുണ്ട്’; ഇ. പി. ജയരാജൻ

പി. ജയരാജന്റെ ‘പൊളിറ്റിക്കൽ ഇസ്ലാം’ പരാമർശത്തിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. കേരളത്തിൽ പൊതുവേ തീവ്രവാദ സംഘടനകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്ന സർക്കാരുണ്ട്. തീവ്രവാദപ്രവർത്തനം ഇവിടെ അസാധ്യമാണെന്ന് താൻ മനസ്സിലാക്കുന്നതായും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പലർക്കും വ്യത്യസ്ത അനുഭവങ്ങളുണ്ടാകാം. കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സംസ്ഥാനമാണ്. ഇവിടെ, മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സർക്കാരുണ്ട്. എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. കാര്യങ്ങൾ മാധ്യമങ്ങളോട് പിന്നീട് പറയാം. പാർട്ടിക്ക്…

Read More

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്ന് എംവി ഗോവിന്ദൻ, സംഘടനാ നടപടിയല്ല

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അമാന്തം കാട്ടിയിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരെ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാൽ അവരാരും രാജിവെച്ചിട്ടില്ല. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി….

Read More

‘സമാന പരാതിയിൽ കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലലോ’; മുകേഷിനെതിരെ കേസെടുത്തത് ധാർമികമായ നിലപാടെന്ന് ഇപി ജയരാജൻ

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സമാനമായ പരാതിയിൽ നേരത്തെ കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിൻറെ രാജിയാവശ്യം ഇപി ജയരാജൻ തള്ളിയത്. മുകേഷിനെതിരെ കേസെടുത്തത് ധാർമികമായ നിലപാടാണെന്നും ഇപി ജയരാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തിൽ സർക്കാരിന് ആരോടും മമത…

Read More

കാഫിർ വിവാദം; പിന്നിൽ യുഡിഎഫ് തന്നെയാണ്, കെകെ ലതികയെ ന്യായീകരിച്ച് ഇപി ജയരാജൻ

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. പിന്നിൽ യുഡിഎഫ് തന്നെയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോയെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. കാഫിർ സ്‌ക്രീൻ ഷോട്ടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷവിമർശനം നടത്തിയതിന് പിറകെയാണ് ഇപിയുടെ പ്രതികരണം. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല….

Read More

‘നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണം, കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’; ഇപി ജയരാജൻ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് ഇപി ജയരാജൻ. ബിനോയ് വിശ്വത്തിന്റെ വിമർശനത്തിൽ പിന്നീട് പറയാമെന്നായിരുന്നു ഇപിയുടെ മറുപടി. എന്നാൽ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണമെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എകെജി സെന്ററിന് നേരെ നടന്നത് ശക്തമായ ബോംബേറാണ്. അക്രമത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് അന്നേ പറഞ്ഞു. സുധാകരൻ പറഞ്ഞു ഇപി ജയരാജനാണ് പിന്നിലെന്ന്. കേസിൽ പ്രധാന ആസൂത്രകനായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ പിടിയിലായി. വിമാനത്തിൽ മുഖ്യമന്ത്രിയെ…

Read More

എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും; തോൽവി താത്കാലിക പ്രതിഭാസമെന്ന് ഇപി ജയരാജന്‍

ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്ത്. എൽഡിഎഫിന് നേട്ടം ഉണ്ടായില്ല. പക്ഷെ ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും. ഈ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ  വിലയിരുത്തല്‍ അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം…

Read More