
ഇപിക്കെതിരെയുളള പരാതി ഉപേക്ഷിച്ചെന്ന സൂചന നൽകി സിപിഎം
കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ തുടർനടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന നൽകി സിപിഎം. സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ ‘ഒരു ആക്ഷേപവും ഇല്ല ഒരു തീരുമാനവും ഇല്ല’ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ പരാതി ഉന്നയിച്ച കാര്യം ഇ.പി.ജയരാജൻ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അത് അദ്ദേഹത്തോടു ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. മൂന്നു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലും…