വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊല തന്നെ; വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്ന് രൂക്ഷഭാഷയിൽ ചോദിച്ച് ഇപി

വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന് വിമർശനവുമായി എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ep criticize death of wayanad treasurer and sonവെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇപി രൂക്ഷഭാഷയിൽ ചോദിച്ചു. വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലർക്കും താത്പര്യമെന്നും ജയരാജൻ കുറ്റപ്പെടുത്തി.

Read More

ഇപിയുടെ ആത്മകഥ ചോർച്ച; പുതിയ പരാതിവേണ്ട: നിലവിലെ പരാതിയിൽ കേസെടുക്കാന്‍ നിര്‍ദേശവുമായി എഡിജിപി

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റെ ആത്മകഥ ചോർച്ചയില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം.കോട്ടയം എസ്.പിക്കാണ് നിർദ്ദേശം നൽകിയത്. പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. പുതിയ പരാതി വേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഡിസി ബുക്സിൽ നിന്നും ആത്മകഥ ചോർന്നുവെനായിരുന്നു കണ്ടെത്തൽ. പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാർ ചോർത്തിയെന്നായിയുന്നു കോട്ടയം എസ്.പിയുടെ കണ്ടെത്തൽ. വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുക്കും.

Read More

‘വീണ്ടും വിവാദമുണ്ടാക്കി; ഇ പിക്ക് പോരായ്മ’; കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത്  നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നു. എന്നാൽ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാൽ അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്ന് മാറ്റിയതെന്നും എംവി ഗോവിന്ദൻ അറിയിച്ചു. 

Read More

ജീവിക്കുന്ന രക്തസാക്ഷിയെ തുടർച്ചയായി അവഗണിക്കുന്നു; ഇപിയെ സിപിഎം ഇഞ്ചിഞ്ചായി കൊല്ലുന്നു: ചെറിയാന്‍ ഫിലിപ്പ്

സിപിഎമ്മിന്‍റെ  ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ എപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണ്. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയത്. 1980-ൽ ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡൻ്റായ ജയരാജനെ ഒരിക്കൽ പോലും…

Read More

മുഖ്യമന്ത്രിയ്ക്ക് എതിരായ അന്വേഷണം: റിപ്പോർട്ട് സമർപ്പിക്കണമെന്ന കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ.പി ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും പ്രതികരണത്തിന് ആധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ…

Read More

‘പാർട്ടിയുടെ പൂർണ പിന്തുണ’; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്ന് എംവി ഗോവിന്ദൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ…

Read More

‘ഗൂഢാലോചന’; താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി ജയരാജന്‍

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍. അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവ്ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ലെന്നും ജയരാജന്‍ പറഞ്ഞു. താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച്‌ 5 നാണ് വന്നത്. കൊച്ചു മകന്‍റെ  പിറന്നാൾ ദിനത്തിലാണ് വന്നത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ …

Read More

‘രാഹുലിന് പക്വതയില്ല’; വിദേശത്ത് നിന്നിറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായിയെന്ന് ഇപി ജയരാജൻ

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എൽ‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയുടെ ആർഎസ്എസിന്റെയും മനസ്സറിയുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും അവരോട് ഇത്രയും അടുപ്പമുള്ള മറ്റൊരു നേതാവില്ലെന്നും ഇ പി ജയരാജൻ പരിഹസിച്ചു. രാഹുലിന് പക്വതയില്ല അതുകൊണ്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ ഉപദേശിക്കണമെന്നും ജയരാജൻ പറഞ്ഞു. വിദേശത്ത് നിന്ന് ഇറക്കിയ പാൽപ്പൊടി കുടിച്ച് വളർന്ന നേതാവല്ല പിണറായി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്നു വന്ന നേതാവാണ്. പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം ചെയ്തവരാണ് ആർ എസ് എസ്….

Read More

ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യം; കോൺഗ്രസിനകത്തുള്ള ക്രിമിനൽ സ്വഭാവമുള്ളവരാണ് അക്രമത്തിന് പിന്നിൽ: ഇ പി ജയരാജൻ

മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ​ഗൺമാന്റെ ചുമതലയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ​ഗൺമാൻ ചെയ്തത് അദ്ദേഹത്തിന്റെ ദൗത്യമാണെന്നും ആ ദൗത്യം നിർവഹിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് ഭീകര പ്രവർത്തനമാണെന്ന് പറഞ്ഞ ജയരാജൻ കോൺഗ്രസിനകത്തുള്ള ക്രിമിനൽ സ്വഭാവമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും ആരോപിച്ചു. കല്ലുമെടുത്ത് പ്രതിപക്ഷ നേതാവ് തന്നെ ഇറങ്ങട്ടെ എന്നായിരുന്നു ഇപിയുടെ മറ്റൊരു പ്രസ്താവന. മുസ്ലീം ലീഗ് ഈ പ്രതിഷേധത്തിനൊപ്പമില്ലെന്നും ലീഗ് നേതൃത്വം ശരിയായ നിലപാട് സ്വീകരിക്കുന്നുവെന്നും ഇപി…

Read More

കണ്ണൂർ വിസി കേസ്: ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തി, രാജിവെക്കണം: ഇ.പി ജയരാജൻ

കണ്ണൂർ സർവകലാശാല വിസി നിയമന കേസിൽ നിയമനം നൽകിയ ആൾ തന്നെയാണ് നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നൽകിയതെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. ഗവർണർ നൽകിയത് കള്ളമൊഴിയാണ്. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ഗവർണർ പറഞ്ഞാൽ അദ്ദേഹം സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കണ്ണൂർ വിസി ഗോപിനാഥ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയ ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വീണ്ടും വിസിയായി നിയമിച്ചത്. ആർ എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേസിൽ ആരിഫ് മുഹമ്മദ് ഖാൻ…

Read More