
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹൃദമാക്കി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി
പൊതു ഗതാഗത സംവിധാന വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കി റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). ഗ്രീന്‍ മൊബിലിറ്റിയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ദൈനംദിന യാത്രകള്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കാന്‍ താമസിക്കാരെ പ്രോല്‍സാഹിപ്പിക്കുകയാണ് പുതിയ ബസ് ഷെല്‍ട്ടറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷി അഭിപ്രായപ്പെട്ടു. പ്രകൃദത്തമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വേറിട്ട അന്തര്‍-ബാഹ്യ രൂപകല്‍പ്പന സാധ്യമാക്കിയത്. പുനരുപയോഗ ഊര്‍ജം ഉപയോഗപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം പ്രദാനം ചെയ്യുന്നു. 2023-2030 കാലഘട്ടത്തില്‍…