
കാഞ്ചനമാല-മൊയ്തീൻ പ്രണയകാവ്യം; “എന്ന് നിന്റെ മൊയ്തീൻ’ പിറന്നിട്ട് എട്ടു വർഷം
“എന്ന് നിന്റെ മൊയ്തീൻ’, ആ പ്രണയകാവ്യം പിറന്നിട്ട് ഇന്ന് എട്ടു വർഷം പൂർത്തിയാകുന്നു. മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയജീവിതത്തെ ആസ്പദമാക്കി നവാഗതനായ ആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം പ്രേക്ഷകപ്രശംസ മാത്രമല്ല, സംസ്ഥാന-ദേശീയ അംഗീകാരങ്ങൾ കൂടി നേടിയ സിനിമയാണ്. 1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാർവതി എന്നിവർ മൊയ്തീനും കാഞ്ചനമാലയുമായി എത്തിയ അഭ്രകാവ്യം 2015 സെപ്തംബർ 19നാണു പ്രദർശനത്തിനെത്തിയത്. കാഞ്ചനമാലയ്ക്കു ജീവിതം മുഴുവൻ ഒരാൾക്കായുള്ള കാത്തിരിപ്പാണ്. തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും…