‘മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നത്, ഒരുപാട് അപമാനം നേരിട്ടു; ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്ക്’:  പ്രതികരണവുമായി പത്മജ

ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ.  ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം. ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന…

Read More

മുഖ്യമന്ത്രി സമരത്തോട് കാണിക്കുന്നത് ക്രൂരത; സമരങ്ങളെ തല്ലിച്ചതവർക്ക് ഗുഡ്സർവ്വീസ് എൻട്രി നൽകി: സതീശൻ

നവകേരള സദസിൽ ഡ്യൂട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകാനുള്ള തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സമരത്തോട് കാണിക്കുന്നത് ക്രൂരതയാണെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. പ്രതിപക്ഷ സമരങ്ങളെ തല്ലിച്ചതവർക്ക് ഗുഡ്സർവ്വീസ് എൻട്രി നൽകിയിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. നവകേരള സദസ് നാട്ടുകാരുടെ ചെലവിൽ സർക്കാർ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.  നവ കേരള സദസിൽ നിന്ന് ലഭിച്ച പരാതികൾ ചാക്കിൽ കെട്ടി സൂക്ഷിക്കുകയാണ്….

Read More

തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ച് കളക്ടര്‍

ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം…

Read More

ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. ബ്രിട്ടീഷ് സിഖ് ആക്ടിവിസ്റ്റുകളാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞത്. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര തർക്കത്തിനിടയിലാണ് പുതിയ സംഭവം. ആൽബർട്ട് ഡ്രൈവിൽ ഗ്ലാസ്കോ ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചർച്ചക്കായാണ് ദൊരൈസ്വാമി എത്തിയതെന്ന് ഖലിസ്താൻ അനുകൂല ആക്ടിവിസ്റ്റുകൾ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്നും ആക്ടിവിസ്റ്റുകൾ പറയുന്നു. ഇതിനിടെ, അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരിൽനിന്നും പഠിക്കേണ്ട ആവശ്യമില്ലെന്നും…

Read More

അനിലിന് ദിവസവും പ്രവര്‍ത്തകരുടെ നല്ല തെറിവിളി; ബിജെപി കറിവേപ്പിലയാക്കുമെന്ന് അജിത് ആന്റണി

അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയുമെന്ന് സഹോദരൻ അജിത്ത് ആന്റണി. മുൻപ് കോൺഗ്രസിൽനിന്ന് പോയ നേതാക്കളുടെ അനുഭവം അതാണ്. തെറ്റ് തിരുത്തി അനിൽ തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ തെറിവിളി അനിലിനെ ചൊടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗുണം ഉണ്ടാകുമെന്ന് കരുതിയാണ് അനിൽ ബിജെപിയിൽ ചേർന്നത്. എന്നാൽ ഞാൻ ആവർത്തിക്കുകയാണ്, അനിലിനെ അവർ കറിവേപ്പില പോലെ വലിച്ചെറിയും. ഇവിടെനിന്നും പോയ ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം എന്നിവരെല്ലാം ഇതേ പ്രതീക്ഷയോടെയാണ് ബിജെപിയിലേക്ക് പോയത്….

Read More

വിക്കറ്റ് പരാമർശം വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയത്; അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് ശിവന്‍കുട്ടി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു വിക്കറ്റ് കൂടി എന്ന പരാമര്‍ശം വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതാണ്. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നത് നന്നായിരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘വിക്കറ്റെണ്ണി ശീലിച്ചവരോട് അതൊന്ന് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ. നമുക്കൊരു സന്തോഷവുമില്ല. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം അവിടെ ഉണ്ടാകുന്നത് നന്നായിരിക്കും.’ വി ശിവന്‍കുട്ടി പറഞ്ഞു. അനില്‍ ആന്റണി ബിജെപി…

Read More

ഗ്രീൻ വീസ, വിദേശികൾക്ക് യുഎഇയിലേക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദേശികൾക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർ/സ്വയം സംരംഭകർ, നിക്ഷേപകർ/ബിസിനസ് പാർട്ണർമാർ തുടങ്ങി 3 വിഭാഗക്കാർക്കാണ് ഗ്രീൻ വീസ വാഗ്ദാനം ചെയ്യുന്നത്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റിലോ ആമർ സെന്ററുകൾ വഴിയോ അപേക്ഷിക്കാം. 60 ദിവസത്തെ വീസയ്ക്ക് 335.75 ദിർഹമാണ് ഫീസ്. അപേക്ഷകൻ യുഎഇയിലുണ്ടെങ്കിൽ ഇൻസൈഡ് കൺട്രി സേവനത്തിനു 650 ദിർഹം…

Read More