മക്കയിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തിൽ വന്നു

പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തുന്ന വിലക്ക് 2023 ജൂൺ 23, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മക്ക നഗരത്തിലേക്കും, വിശുദ്ധ ഇടങ്ങളിലേക്കും പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനകൾ ജൂൺ 23-ന് ഉച്ചയ്ക്ക് 12 മണിമുതൽ മക്കയിലേക്കുള്ള എൻട്രി പോയിന്റുകളിൽ ട്രാഫിക് പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ വിലക്ക് 2023 ജൂലൈ 1 വരെ നീണ്ട് നിൽക്കുന്നതാണ്. ഹജ്ജ് പെർമിറ്റുകളില്ലാത്തവരെയും…

Read More