‘കീം’ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികളും 87 ആൺകുട്ടികളും ഉള്‍പ്പെട്ടു. ഫലം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തിയത്. 79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാര്‍ത്ഥികളാണ്  ജൂൺ അഞ്ച്…

Read More

അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ ബിഎസ്‌സി നഴ്‌സിങ്ങിന് പ്രവേശന പരീക്ഷ: ആരോഗ്യമന്ത്രി

അടുത്ത അധ്യയന വർഷംമുതല്‍ സംസ്ഥാനത്ത്‌ ബിഎസ്‌സി നഴ്‌സിങ്‌ പ്രവേശനത്തിന്‌ പരീക്ഷ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. പ്രവേശനപരീക്ഷ നടത്തണമെന്ന്‌ ദേശീയ നഴ്‌സിങ് കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക്‌ നിർദേശം നല്‍കിയിട്ടുണ്ട്‌.  കേരളം ഇതിനുള്ള നടപടികള്‍ നേരത്തേ തുടങ്ങിയെങ്കിലും മാർക്ക്‌ അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്‌. നടത്തിപ്പ്‌ ഏജൻസി സംബന്ധിച്ച്‌ നഴ്‌സിങ്‌ കൗണ്‍സില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്‌ തുടങ്ങിയവയില്‍നിന്ന്‌ അഭിപ്രായം സ്വീകരിക്കും. നിലവില്‍ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് സെന്റർ ഫോർ സയൻസ്…

Read More

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാർത്താ സമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദുവാണ്‌ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സജ്ഞയ് പി.മല്ലാറിനാണു ഒന്നാം റാങ്ക് (സ്കോർ– 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്കെന്നിക്ക് (സ്കോർ 575). കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണു മൂന്നാം റാങ്ക് (572). മൂന്നുപേർക്കും അഭിനന്ദനങ്ങൾ നേരുന്നതായി മന്ത്രി അറിയിച്ചു.  2023-24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17നാണു നടന്നത്. മൂല്യനിർണയത്തിനു…

Read More