ഒമാനിലെ ചെറുകിട,സ്ഥാപനങ്ങളും, സൂക്ഷ്മ സ്ഥാപനങ്ങളും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം

ഒമാനിലെ ചെറുകിട, സ്ഥാപനങ്ങളും സൂക്ഷ്മ സ്ഥാപനങ്ങലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം. അടുത്ത 55 ദിവസത്തിനകം രജിസ്ട്രേഷന്‍ പൂർത്തിയാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഒമാനിലെ സ്വകാര്യമേഖലയിൽ ഡബ്ല്യു.പി.എസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ…

Read More

സൗദിയിൽ ചെറുകിട ഇടത്തരം സംരംഭ‌ങ്ങളിൽ വർധന; എണ്ണം 12.5 ലക്ഷം കടന്നു

സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 12.5 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. ഈ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകളിലാണ് വര്‍ധന രേഖപ്പെടുത്തിയത്. സ്മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 3.5 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ ആകെ സംരംഭങ്ങളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞതായി അതോറിറ്റി…

Read More