നീണ്ട പോരാട്ടം; ക്ഷേത്രപ്രവേശനം നേടിയെടുത്ത് തമിഴ്‌നാട്ടിലെ 100 ദളിത് കുടുംബങ്ങൾ

തമിഴ്നാട്ടിൽ 100 ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിച്ചു. വർഷങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം ദളിത് കുടുംബാംഗങ്ങൾ ദർശനം നടത്തിയത്. ക്ഷേത്രത്തിനുള്ളിൽ പൊങ്കൽ പാചകം ചെയ്യൽ, കരഗം ചുമക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളും നടത്തി. പിന്നാക്കവിഭാഗക്കാർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ അകറ്റിനിർത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ മുഖ്യന്മാരും നിരന്തരം ഇടപെട്ട് ചർച്ചനടത്തിയശേഷമാണ് ദളിതർക്ക് ക്ഷേത്രപ്രവേശനത്തിനുള്ള…

Read More

പാലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ല; ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ്

പാലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക​ എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല. ഗസയിൽ ഇസ്രായേൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് ഉർദുഗാൻ വിമർശിച്ചത്. തുർക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് ഉർദുഗാൻ ഇ​സ്രായേലിന് മുന്നറിയിപ്പ് നൽകിയത്. ‘പാലസ്തീനോട് ചെയ്യുന്ന അതിക്രമങ്ങൾ ഇസ്രായേൽ ഇനി ആവർത്തിക്കാതിരിക്കാൻ നമ്മൾ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നമ്മൾ ഇടപെട്ടത്…

Read More

കൊടൈക്കനാലിലും ഊട്ടിയിലും ഇ-പാസ് നിബന്ധന തുടരും; നിയന്ത്രണമില്ലെന്ന് അധികൃതർ

നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് വേണമെന്ന നിബന്ധന ജൂൺ 30 വരെ തുടരും. ഹിൽസ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഇ-പാസുകൾ അപേക്ഷിക്കുന്ന എല്ലാവർക്കും നൽകുന്നുണ്ട്. കൊടൈക്കനാലിലും ഊട്ടിയിലും വിനോദസഞ്ചാരികൾക്ക് ഒരു നിയന്ത്രണവുമില്ലെന്നും എന്നാൽ, വാഹനങ്ങൾ കൊണ്ടുവരുന്നവർക്ക് ഇ-പാസ് നിർബന്ധമാണെന്നും പറഞ്ഞു. പ്രദേശവാസികൾക്കും ബസ് യാത്രികർക്കും ഇ-പാസുകൾ ആവശ്യമില്ല. ഇ-പാസ് ലഭ്യമാക്കുന്നതിന് ചെക്പോസ്റ്റുകളിൽത്തന്നെ സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. രേഖകൾ സമർപ്പിച്ചാൽ ഇ-പാസ് അനുവദിക്കും. വേനൽക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികർക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ്…

Read More

ചുമ്മാ ചാടിക്കേറി പോകാൻ പറ്റില്ല…; ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ എന്തെല്ലാം

മലയാളികൾ ഏറ്റവുമധികം സന്ദർശിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഊട്ടിയും കൊടൈക്കനാലും. രണ്ടും സുഖവാസകേന്ദ്രങ്ങൾ. എന്തൊക്കെ കാണാനുണ്ടെങ്കിലും സുഖശീതളമായ കാലാവസ്ഥയാണ് എല്ലാവരെയും ആകർഷിക്കുന്നത്. എന്നാലിനി ചാടിക്കയറി ഊട്ടിക്കും കൊടൈക്കനാലിനും പോകാൻ കഴിയില്ല. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്കുനിയന്ത്രിക്കാൻ ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് സംവിധാനം ഏർപ്പെടുത്തുകയാണ്. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു നടപടി. മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ-പാസ് മുഖേന മാത്രമായിരിക്കും സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി പരസ്യം നൽകണമെന്നും നീലഗിരി, ദിണ്ടിഗൽ ജില്ലാ കളക്ടർമാർക്കു കോടതി…

Read More

‘സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല, വിധവയുടെ സാന്നിധ്യം അശുഭമല്ല’; കോടതി

വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും ജസ്റ്റിസ്  എൻ. ആനന്ദ്വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ് ജില്ലയിലെ പെരിയകറുപ്പൻ ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് ശേഷം, ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയ കേസിലാണ് കോടതിയുടെ വിമർശനം.  ക്ഷേത്രോത്സവത്തിൽ ഉടനീളം ഇവർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. വിധവമാരുടെ സാന്നിധ്യം…

Read More