ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിലാണ് സംഭവം. ആദിൽ എന്ന കുട്ടിയാണ് മരിച്ചത്. ഇളയ സഹോദരന് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാലിലാണ് ആദിൽ കളിച്ചുകൊണ്ടിരുന്നത്. മറ്റ് കുട്ടികൾക്കൊപ്പം ഊഞ്ഞാലിൽ ആടുന്നതിനിടെ കയർ ആദിലിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതായി ചബ്ര സ്റ്റേഷനിലെ എസ്ഐ ചുട്ടൻ ലാൽ പറഞ്ഞു.  പൊലീസ് സ്ഥലത്തെത്തി ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്…

Read More