ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യം; ന്യൂനപക്ഷത്തിന് തുല്യനീതി ഉറപ്പാക്കാന്‍ ആദ്യം വേണ്ടത് തൊഴില്‍: മന്ത്രി വി അബ്ദു റഹ്‌മാൻ

വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പിഎസ്സിയിലൂടെ സർക്കാർ മേഖലയിൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ന്യൂനപക്ഷവകുപ്പും ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമന്വയം പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി….

Read More

വോട്ടർ പട്ടികയിൽ പേരുണ്ടോ?; ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാം,

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ള മാർഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ.  വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.  ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ:  വോട്ടര്‍ ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ്ടിഡി കോഡ് ചേര്‍ത്തു വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക്…

Read More

‘അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം’; അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അനന്തുവിന്റെ കുടുംബത്തെ വിഴിഞ്ഞത്ത് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബി ഡി എസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു…

Read More

കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സംഭവം: ‘ബസുകളുടെ പെര്‍മിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കണം’; ബാലാവകാശ കമ്മീഷൻ

സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളുടെ പെര്‍മിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസന്‍സും റദ്ദ് ചെയ്യുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.  ‘കിളിമാനൂര്‍-വെളളല്ലൂര്‍ കല്ലമ്പലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്.’ അര്‍ഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു…

Read More

കാൽനടയാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയം; പ്രധാന റോഡുകളില്‍ സീബ്രാലൈൻ വേണം: ഹൈക്കോടതി

സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈൻ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് കോടതി വ്യക്തമാക്കി.  സീബ്രാലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ  പോലീസ് ജീപ്പിടിച്ച്  കണ്ണൂർ സ്വദേശിനി  മരിച്ച സംഭവത്തിൽ  മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീൽ തള്ളിയാണ് ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ…

Read More