സിദ്ധാർഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്‍റെ  കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്‍റെ  ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. കേരളത്തിലെ ക്യാംപസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ  ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർഥിയായിരുന്നു സിദ്ധാർഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും…

Read More

കെ.എം ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല; അന്വേഷണം വേണമെന്ന് കെ. മുരളീധരന്‍

ടിപി കേസിലെ പ്രതിയായിരുന്ന പി കെ കുഞ്ഞനന്ദന്‍റെ  മരണത്തിൽ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ്  കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി. ഷാജി പറഞ്ഞത് സ്വാഗതം ചെയ്യുന്നു .യുഡിഎഫ് ഷാജിക്ക് പിന്തുണ നൽകും. ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല. നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്‍റെ  വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കു‌ഞ്ഞനന്തന്‍റെ  മരണകാരണം  ഭക്ഷ്യവിഷബാധയാണെന്നും ഇതിൽ അസ്വാഭിവകത ഉണ്ടെന്നുമായിരുന്നു ഷാജിയുടെ ആരോപണം. പാർട്ടിക്കൊലക്കേസുകളിൽ  പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഷാജിയുടെ ആരോപണത്തെ കുഞ്ഞ‍ന്തന്‍റെ …

Read More

വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീർപ്പിൻ്റെ ഭാഗം: കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീർപ്പിൻ്റെ ഭാഗമാകാമെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ മുരളീധരൻ. ഞങ്ങൾ ഇപ്പോൾ വലിയ ആവേശം കാണിക്കുന്നില്ല. ഇതെല്ലാം ഒത്തുതീർപ്പിൻ്റെ ഭാഗമാകാം. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു. ഇതൊരു ഭീഷണിയാണ്. സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാൽ എല്ലാം അന്തർധാരയിൽ അവസാനിക്കും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്. സ്വർണ്ണകടത്തു കേസ് അതിന് ഉദാഹരണമാണെന്നുും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ തർക്കം ഉണ്ടാവില്ല. ലീഗിന്റെ…

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, മെമ്മറി കാർഡിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക്…

Read More

അഴിമതികളിൽ അന്വേഷണമില്ല, കേസുമില്ല; പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥയെന്ന് സതീശൻ

മാസപ്പടി, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കെ ഫോൺ അടക്കം ഉയർന്ന വിവാദങ്ങളിൽ ഊന്നി സർക്കാരിനെതിരെ  വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടത് സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണമില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിൽ സംസാരിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 7 ചോദ്യങ്ങളുമുന്നയിച്ചു. 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി കിട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന സുപ്രധാന ചോദ്യം പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിലുയർത്തി….

Read More

അഴിമതികളിൽ അന്വേഷണമില്ല, കേസുമില്ല; പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥയെന്ന് സതീശൻ

മാസപ്പടി, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കെ ഫോൺ അടക്കം ഉയർന്ന വിവാദങ്ങളിൽ ഊന്നി സർക്കാരിനെതിരെ  വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടത് സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണമില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിൽ സംസാരിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 7 ചോദ്യങ്ങളുമുന്നയിച്ചു. 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി കിട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന സുപ്രധാന ചോദ്യം പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിലുയർത്തി….

Read More

റിസോർട്ട് വിവാദത്തിൽ ജയരാജൻമാർക്കെതിരെ ഒരന്വേഷണവുമില്ല; എല്ലാം മാധ്യമ സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ

സിപിഎമ്മിലെ റിസോർട്ട് വിവാദത്തിൽ അന്വേഷണ തീരുമാനം മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കണ്ണൂർ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം. മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ച വേണ്ടെന്ന് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിസോർട്ട് വിവാദം ഇന്നലെ സംസ്ഥാന സമിതിയിൽ ഇ.പി.ജയരാജൻ…

Read More

നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം ആരിഫാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്.  ദേശീയ ഫെ‍ഡറേഷന്‍റെ അംഗീകാരമില്ലെന്ന പേരിൽ താരങ്ങൾക്ക് നാഗ്പൂരിൽ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്‍റെ…

Read More

തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

നിയമന ശുപാർശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ അയച്ച കത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും  ഹർജിയിൽ ആരോപണമുണ്ട്. എന്നാൽ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നlഷേധിച്ചതായും നിഗൂഢമായ കത്തിൻറെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിൻറെ…

Read More

വിഴിഞ്ഞം സംഘർഷം: എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയായിരുന്നു സംഘർഷങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം, കേസ് അന്വേഷണം ദേശീയ…

Read More