സിനിമാമേഖലയിലെ ആരോപണങ്ങളില്‍ അന്വേഷണം; രജിസ്റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേകസംഘത്തിന് കൈമാറും

സിനിമാമേഖലയിൽ  വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി.ഇതുമായിബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി.പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ…

Read More

യുട്യൂബര്‍ ഉണ്ണി വ്ളോഗ്‍സിനെതിരെ സംവിധായകന്‍റെ ജാതി അധിക്ഷേപം; അന്വേഷണം നടത്താൻ ആലുവ മജിസ്ട്രേറ്റ് കോടതി നിർദേശം

യുട്യൂബർ ഉണ്ണി വ്ലോഗ്‍സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്താൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. ജനുവരി 5 നാണ് ഉണ്ണി വ്ലോഗ്‍സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അൻവർ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അൻവറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉണ്ണി വ്ലോഗ്സ് പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ…

Read More

‘ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ,പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു’: ബിജു രമേശ്

ബാര്‍ കോഴക്കേസ് അന്വേശിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിലെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ് രംഗത്ത്.പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു .  സിബിഐ അന്വേഷിക്കട്ടെ.യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല.മരണം വരെ ഉറച്ചു നിൽക്കും.കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി. പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്.ശക്തരായ ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടു.ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കി.തത്ത സത്യം പറയുമെങ്കിൽ പറയട്ടെ.വിജിലൻസിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ? കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ മാറ്റത്തിൻ്റെ ഭാഗമായാണ് കേസ് സെറ്റിൽ ആയത്.കേസ്…

Read More