രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിൽ; കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യത

രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരാവസ്ഥയിൽ. വായു​ഗുണനിലവാരതോത് കുറഞ്ഞുകൊണ്ടിരിക്കുന്നു. ദീപാവലി നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടത് സ്ഥിതി​ഗതി രൂക്ഷമാക്കിയിട്ടുണ്ട്. വായു മലിനീകരണ തോത് 400ന് അടുത്താണ്. വരും ദിവസങ്ങളിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. യമുന നദി വിഷലിപ്തമായി നുരഞ്ഞ് പതഞ്ഞ് ഒഴുകുകയാണ്. നദിയിൽ രൂപപ്പെട്ട നുരയിൽ ഉയർന്ന അളവിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വായു​ഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതൽ 100…

Read More