
അബൂദാബിയിൽ ഇംഗ്ലീഷ് ഭാഷ നോട്ടറി സേവനങ്ങൾക്ക് പുതിയ കേന്ദ്രം തുറന്നു
ഇതര ഭാഷക്കാര്‍ക്ക് രേഖകളും സര്‍ട്ടിഫിക്കറ്റുകളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഇംഗ്ലീഷ് ഭാഷയിൽ നോട്ടറി സേവനങ്ങൾ ലഭ്യമാക്കാൻ അബൂദബിയിൽ പുതിയ ഓഫിസ് തുറന്നു. ഈ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ ഓഫിസാണിത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബൂദബി ജുഡീഷ്യല്‍ വകുപ്പ് മേധാവിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് ഓഫിസ് തുടങ്ങിയത്. കമ്പനി കരാറുകള്‍ സാധൂകരിക്കുക, ഇംഗ്ലീഷിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ തീരുമാനങ്ങള്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണി മറ്റ് നിയമ…