
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി; മുഹമ്മദ് ഷമിക്ക് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും
പരുക്കില്‍ നിന്ന് മുക്തനാവാത്ത പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരം നഷ്ടമാവും.ലോകകപ്പിന് ശേഷം പരിക്കേറ്റ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചിരുന്നില്ല. ഈ മാസം ഇരുപത്തിയഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് തുടങ്ങും. മൂന്നാം ടെസ്റ്റിന് മുന്‍പ് ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് ഷമിയുടെ പ്രതീക്ഷ. മൂന്നാം ടെസ്റ്റിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 15നാണ് മത്സരം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ…