ഒന്നാം ടി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 28 റണ്‍സ് വിജയം. തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി ഇന്നിങ്‌സിന് കരുത്തേകിയ ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ വിജയശില്‍പ്പി. 23 പന്തില്‍ 8 ഫോറും നാലു സിക്‌സും സഹിതം ഹെഡ് 59 റണ്‍സെടുത്തു.41 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു ഷോര്‍ട്ടും, 37 റണ്‍സെടുത്ത ജോഷ് ഇന്‍ഗ്ലിസും ഹെഡിന് മികച്ച പിന്തുണ നല്‍കി. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 19.3 ഓവറില്‍ 179 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. കാമറൂണ്‍ ഗ്രീന്‍ 13 ഉം,…

Read More

ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ കളിക്കില്ല; ജോഷ് ബട്‌ലര്‍ പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട്‌ നായകന്‍ ജോഷ് ബട്‌ലര്‍ പുറത്ത്. പരമ്പരയില്‍ ഫില്‍ സാള്‍ട്ടാകും ഇംഗ്ലണ്ടിന്റെ നായകനാകുക. ബട്‌ലറിന് പകരം ജാമി ഓവര്‍ട്ടണ്‍ ടീമിലെത്തും. വലത് കാലിന് പരിക്കേറ്റതാണ് ബട്‌ലറിന് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയും ബട്‌ലറിന് നഷ്ടമായേക്കും. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ബുധനാഴ്ചയാണ് തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സെപ്തംബര്‍ 19 നും തുടങ്ങും. ബട്‌ലറിന്റെ പരിക്കിനെ തുടര്‍ന്ന് ബാറ്റര്‍ ജോര്‍ദാന്‍ കോക്സിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇംഗ്ലണ്ട് ടി20 ടീം: ഫില്‍…

Read More

ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെ‌ടുത്തതാണെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ; കാരണം വിഷാദം

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെടുത്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോര്‍പ്പ് കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും തോർപിന്റെ ഭാര്യ അമാൻഡ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികവും ശാരീരികവുമായി വലിയ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു തോര്‍പ്പ്. കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും വിഷാദം കൂടി. അന്ന് കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഒരുപാട് ചികിത്സച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍…

Read More

യൂറോ കപ്പിൽ വീണ്ടും സ്പാനിഷ് ചുംബനം ; ഇംഗ്ലണ്ടിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും മൈക്കിൽ ഒയർസാബലുമാണ് സ്‌പെയിനായി വലകുലുക്കിയത്. കോൾ പാൽമറിന്റെ വകയായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ ഗോൾ. ഈ സീസണിലുടനീളം സ്പാനിഷ് അർമാഡ നടത്തിയ അതിശയക്കുതിപ്പിന് അങ്ങനെ മനോഹരമായൊരന്ത്യം. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്ത് കൈവശം വച്ചും നിരന്തരം മുന്നേറ്റങ്ങളുമായും സ്പാനിഷ് സംഘം തന്നെയാണ് കളംപിടിച്ചത്. ഇരുവിങ്ങുകളിലൂമായി…

Read More

യൂറോ കപ്പ് സെമിയിൽ വീണ്ടും ഡെച്ച് പടയുടെ കണ്ണീർ വീണു ;അവസാന നിമിഷം വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് , ഫൈനലിൽ സ്പെയിൻ എതിരാളി

90ആം നിറ്റിൽ വിജയം പിടിച്ചെ‌ടുത്ത് ഇം​ഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയും യൂറോകപ്പ് ഫൈനലിൽ. പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസാണ് ഇം​ഗ്ലീഷ് പടക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു 28കാരനായ വാറ്റ്കിൻസിന്റെ വിജയ​ഗോൾ. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ നെതർലൻഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കീഴടക്കിയാണ് ഇം​ഗ്ലണ്ട് ഫൈനലിൽ എത്തിയത്. ഫൈനലിൽ സ്പെയിനിനെ നേരിടും. നോക്കൗട്ടിൽ തുടർച്ചയായ മത്സരങ്ങളിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ഇത്തവണയും ഇം​ഗ്ലണ്ട് ജയിച്ചുകയറിയത്. ഇം​ഗ്ലണ്ടിനായി ഹാരി കെയ്ൻ (പെനാൽറ്റി…

Read More

‘അബ് ക ബാർ, 400 പാർ ഒടുവിൽ സംഭവിച്ചു, മറ്റൊരു രാജ്യത്ത്’: പരിഹസിച്ച് തരൂർ

ബ്രിട്ടനിലെ ലേബർ പാർട്ടി നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ബിജെപിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘ഒടുവിൽ അബ് ക ബാർ, 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്’ എന്നായിരുന്നു തരൂരിന്റെ പരിഹാസം. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പരിഹാസം. ബിജെപിക്ക് തനിയെ 370 സീറ്റുകളും എൻഡിഎ മുന്നണിക്ക് 400 സീറ്റും എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രവചനം. എന്നാൽ ഫലം വന്നപ്പോൾ…

Read More

ട്വന്റി-20 ലോകകപ്പ് ; ഇന്ത്യ ഇന്നിറങ്ങുന്നു , എതിരാളികൾ ഇംഗ്ലണ്ട്

ട്വന്റി-20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കണക്കുതീര്‍ക്കല്‍ വാരത്തില്‍ 2022ലെ സെമിതോല്‍വിയുടെ മുറിവുണക്കണം രോഹിത് ശര്‍മയ്ക്ക്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനും ഒന്നാം റാങ്കിലുള്ള ഇന്ത്യക്കും ഇടയില്‍ കടലാസിലെ കരുത്തില്‍ വലിയ അന്തരമില്ല. പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറവുള്ള പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റമാരുടെ പ്രാഗത്ഭ്യവും വിധികുറിക്കും. രോഹിത് കൂറ്റനടികള്‍ തുടരുമെന്നും വിരാട് കോലി…

Read More

ട്വന്‍റി 20യിൽ നമീബിയയെ തകർത്ത് ഇംഗ്ലണ്ട്; സൂപ്പർ 8 സാധ്യത നിലനിർത്തി

2024 ട്വന്‍റി 20 ലോകകപ്പിൽ നമീബിയയെ വീഴ്തി സൂപ്പർ 8 പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്. നമീബിയക്കെതിരായ പോരാട്ടം മഴ തടസപ്പെടുത്തിയിരുന്നു, തുടർന്ന് നിർണായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിന് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. മഴയെ തുടർന്ന് കളി 10 ഓവറാക്കി ചുരുക്കിയിരുന്നു. അതിൽ 123 റൺസ് വിജയലക്ഷ്യത്തിൽ മൂന്ന് വിക്കറ്റിന് 84 റൺസെടുക്കാനേ നമീബിയയ്ക്കായൊള്ളു. 10 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് എന്ന…

Read More

ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോഷ് ബേക്കറെ മരിച്ച നിലയിൽ കണ്ടെത്തി

ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോഷ് ബേക്കറെ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയര്‍ ടീമിന്റെ സ്പിന്നറായിരുന്നു 20 വയസ്സുകാരൻ ജോഷ് ബേക്കർ. ഫോൺ എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് ജോഷിന്റെ അപ്പാർട്ട്മെന്റിലെത്തി അന്വേഷിച്ചപ്പോഴാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സീസണിൽ കൗണ്ടി ക്ലബ്ബിനായി താരം രണ്ടു മത്സരങ്ങൾ കളിച്ചിരുന്നു. 2021 ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്. എല്ലാ ഫോർമാറ്റുകളിലുമായി ഇതിനകം 47 മത്സരങ്ങൾ കളിച്ചിട്ടുള്ള ജോഷ് 70 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്….

Read More

ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമനെ പ്രഖ്യാപിച്ചു; ജോഫ്ര ആര്‍ച്ചർ തിരിച്ചെത്തി

ടി20 ലോകകപ്പിനുള്ള 15 അംഗ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമനെ പ്രഖ്യാപിച്ചു. ജോസ് ബട്‌ലര്‍ തന്നെയാണ് ടീമിനെ നയിക്കുക. പരിക്കിനെ തുടർന്ന് ടീമിന് പുറത്തായ ജോഫ്ര ആര്‍ച്ചര്‍ മാസങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തുകയും ചെയ്തു. ഓള്‍ റൗണ്ടര്‍ ക്രിസ് ജോര്‍ദ്ദാനും ടീമിലെത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തകര്‍ത്തടിക്കുന്ന ഫിള്‍ സാള്‍ട്ട് ഓപ്പണറായി ഇംഗ്ലണ്ട് ടീമിലെത്തിയിട്ടുണ്ട്. മറ്റൊരു അപ്രതീക്ഷിത എന്‍ട്രി കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കായി സെഞ്ചുറി നേടിയ വില്‍ ജാക്സാണിന്റേതാണ്. പഞ്ചാബ് കിംഗ്സിന്റെ ജോണി ബെയര്‍സ്റ്റോയും ടീമിലുണ്ട്. പേസ് നിരയിലുള്ളത് ജോഫ്ര…

Read More