പെരിയാറിലെ മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയ‍റെ സ്ഥലം മാറ്റി

പെരിയാറിലെ മത്സ്യകുരുതിക്ക് പിന്നാലെ മലനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലംമാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയ‍ര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. ഏലൂരിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സതീഷ്. പെരുമ്പാവൂർ റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എൻജിനീയർ എം.എ. ഷിജുവിനെയാണ് പകരം നിയമിച്ചിട്ടുള്ളത്. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ്…

Read More

തമിഴ്‌നാട്ടില്‍ എന്‍ജിനീയറായ 25കാരിയെ തീ കൊളുത്തി കൊന്നു; കാമുകന്‍ പിടിയില്‍

തമിഴ്‌നാട്ടില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ്…

Read More