നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു . ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുത്തത്.നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ…

Read More

14 വര്‍ഷത്തെ പ്രണയം; ശരത്കുമാറിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു: ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍

മലയാളിക്കും പ്രിയപ്പെട്ട താരമാണ് ശരത്കുമാര്‍. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളെ ഇളക്കിമറിച്ചിട്ടുണ്ട്. പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലെ പ്രകടനം മലയാളി എന്നും ഓര്‍ത്തിരിക്കുന്നതാണ്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയുടെ വിവാഹനിശ്ചയവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ബിസിനസുകാരനായ നിക്കോളായ് സച്ച്‌ദേവ് ആണ് വരന്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടു നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത്കുമാറാണ് നിശ്ചയം…

Read More

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങൾ കാണാം

നടൻ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ…

Read More