ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി സിപിഎം കൗണ്‍സിലറുടെ പരാതി

ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്ന പരാതിയുമായി സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷൻ. അരവിന്ദാക്ഷൻ്റെ പരാതിയില്‍ പോലീസ് ഇ ഡി ഓഫീസിലെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇ ഡി ഓഫീസിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്കുവേണ്ടിയാണ് കൊച്ചി സെന്‍ട്രല്‍ സി ഐ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ…

Read More

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

മുൻമന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. എ സി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്.കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം.കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ എസി മൊയ്തീൻ വീട്ടിലുണ്ടായിരുന്നു.മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.സായുധ സംഘമായാണ് ഉദ്യോ​ഗസ്ഥർ എത്തിയിരിക്കുന്നത്.കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ…

Read More

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

എം ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി, സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. സർക്കാർ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കർ പറയുന്നത്, സർക്കാർ ഉദ്യോഗസ്ഥനായിരുന്നിട്ടും സർക്കാർ ആശുപത്രികൾ പോരെന്ന് പറയുന്നത് എന്തെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ശിവശങ്കർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.

Read More

റിമാന്റ് കാലാവധി ജൂലൈ 26 വരെ നീട്ടി; സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ തുടരും

കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതിവകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാനറ് കാലാവധി ഈ മാസം 26 വരെ നീട്ടി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിലവിൽ ഇ.ഡി കസ്റ്റഡിയിലാണ് സെന്തിൽ ബാലാജി. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം തുടരും. കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. സെന്തിൽ ബാലാജിയുടെ അഭിഭാഷകന്റെ വാദം…

Read More

കേന്ദ്ര സർക്കാരിന് തിരിച്ചടി; എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രിം കോടതി റദ്ദാക്കി

എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ നടപടിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. 15 ദിവസത്തിനുള്ളിൽ പുതിയ ഡയറക്ടറെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 31 വരെ നിലവിലെ ഡയറക്ടറായ സഞ്ജയ് കുമാർ മിശ്രയ്ക്ക് തൽസ്ഥാനത്ത് തുടരാമെന്നും കോടതി പറഞ്ഞു. രണ്ട് വർഷത്തെ കാലാവധിയിൽ 2018 ലാണ് സഞ്ജയ് കുമാറിനെ ഇഡി ഡയറക്ടറായി നിയമിച്ചത്. എന്നാൽ ഇതിന് ശേഷം പലതവണ കാലാവധി നീട്ടി നൽകിയിരുന്നു. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടി നൽകാൻ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു….

Read More

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടർന്ന് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി. ബാങ്ക് അടക്കം വിവിധയിടങ്ങളിലാണ് ഇ.ഡിയുടെ റെയ്ഡ്. ബാങ്ക്, ബാങ്കിന്റെ ഭരണ സമിതി പ്രസിഡന്റ് ആയിരുന്ന കെ.കെ. അബ്രഹാം, വായ്പ നൽകാൻ കൂട്ടുനിന്ന ഉമാ ദേവി, വായ്പാ…

Read More

ശിവശങ്കറിന് തിരിച്ചടി; ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി തളളി

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി ഹൈക്കോടതിയുടെ ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ഫെബ്രുവരി 15നാണ് ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്തതിനു ശേഷമായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More