
മോദിയുടെ മോസ്കോ സന്ദർശനം പ്രതിരോധ മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കില്ല; യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനവുമായി ബന്ധപ്പെട്ട ആശങ്ക തള്ളി യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്. എല്ലാ അഞ്ചുമിനിറ്റിലും ഇന്ത്യയോട് വിശ്വാസ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് അവർ പറഞ്ഞു. ഇൻഡസ് എക്‌സിൽ (ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിഫൻസ് ആക്‌സിലറേഷൻ ഇക്കോസിസ്റ്റം) സംസാരിക്കുകയായിരുന്നു ഇവർ. ഇന്ത്യ–യുഎസ് ബന്ധത്തെ എന്നെന്നും നിലനിൽക്കുന്ന ഒന്നായാണ് അവർ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിലേക്ക് ആര് വന്നാലും ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു. “രാജ്യങ്ങൾ, ഇന്ത്യ പറയുന്നതുപോലെ, തന്ത്രപരമായ സ്വയംഭരണം ആഗ്രഹിക്കുന്നു. അതിൽ…