എൻഡോസൾഫാൻ സമരം ശക്തമാക്കാൻ സമരസമിതി

എൻഡോസൾഫാൻ സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരസ്ഥലത്ത് നിന്നും പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചുമായിരിക്കും പ്രതിഷേധ പ്രകടനം. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഉപവാസത്തിൽ പങ്കെടുക്കാൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായി സമരസമിതി അഭ്യർത്ഥിച്ചു. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ഇരകളും മാർച്ചിൽ പങ്കെടുക്കും.  അതേസമയം എൻഡോസൾഫാൻ സമരത്തിൽ സർക്കാർ നൽകിയ ഉറപ്പിൽ അവ്യക്തതയില്ലെന്നും സമരത്തിൽ നിന്ന് ദയാബായിയും സമരസമിതിയും…

Read More