ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ…

Read More

വന്‍ബാധ്യത; സാമ്പത്തിക വര്‍ഷ അവസാനത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനിൽക്കെ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല. ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

Read More

മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റു എന്ന് സംശയം; കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നു സംശയിക്കുന്നു. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണു മരിച്ചത്. പെയിന്റിങ് കോൺട്രാക്ടറായിരുന്നു. ഹിന്ദു ഐക്യവേദി തെക്കുംഭാഗം പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ആയിരുന്നു ശ്രീകണ്ഠൻ. സഹോദരൻ മണികണ്ഠൻ, സന്ധ്യ, സംഗീത. തെക്കുംഭാഗം പൊലീസ് കേസെടുത്തു. ശ്രീകണ്ഠൻ ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയിൽ എത്തി നോക്കിയപ്പോൾ കട്ടിലിൽ നിന്നു വീണു…

Read More

കളമശ്ശേരി സ്ഫോടനം കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് തീരും

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട്‌ മാർട്ടിൻ ആവർത്തിക്കുന്നത്. കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്റെ വാഹനത്തിൽ…

Read More

കുടുംബപ്രശ്നം; അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ സ്കൂളിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂർ  സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. ഭർതൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലെത്തിയത്. തുടർന്ന് രാത്രി ഒൻപതു മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

അഭിനയമാണെന്ന് ഡോക്ടര്‍മാര്‍; അപൂര്‍വ രോഗത്തിന് അടിമയായ യുവതിക്ക് ദാരുണാന്ത്യം

ന്യൂസിലാന്‍ഡില്‍ അപൂര്‍വരോഗത്തിനു വിധേയയായി മരണത്തിനു കീഴടങ്ങിയ യുവതിയുടെ ജീവിതമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് 33കാരിയായ സ്‌റ്റെഫാനി ആസ്റ്റണിന്റെ മരണത്തിന്റെ കാരണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. ഓക്ക്‌ലന്‍ഡിലെ വീട്ടിലായിരുന്നു അവരുടെ അന്ത്യം. എഹ്‌ലേഴ്‌സ്ഡാന്‍ലോസ് സിന്‍ഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടര്‍മാര്‍ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ന്‍, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ്…

Read More

 രാജിവെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം 11.30ന് അവസാനിക്കും

ഗവർണറും സർക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്പോൾ ഇന്ന് നിർണ്ണായക ദിനം. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും. അതിനിടെ ഗവർണ്ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.രാജി വെക്കാൻ ഗവർണ്ണർ നിർദേശിച്ച 9…

Read More