ഉരുള്‍പൊട്ടല്‍ ദുരന്തം വയനാടിനെയാകെ ബാധിച്ചെന്ന് തെറ്റിദ്ധാരണ; ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി

വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിച്ച് വയനാടിന്റെ സൗന്ദര്യം അനുഭവിക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും സഹായിക്കണമെന്നാണ് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തെമാത്രമാണ് ബാധിച്ചതെങ്കിലും വയനാടിനെയാകെ ബാധിച്ചെന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും ഇത് വയനാട്ടിലേക്കുള്ള വിനോദസഞ്ചാരത്തില്‍ വലിയ ഇടിവിന് കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ടൂറിസത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഒട്ടേറെയാളുകള്‍ വയനാട്ടിലുണ്ട്. വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും വയനാട് സന്ദര്‍ശിക്കാന്‍…

Read More

സ്വവർഗ വിവാഹം; സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. സ്വവർഗ വിവാഹത്തിന് അംഗീകാരം കൊടുക്കാൻ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ഈ പരാമർശം. വിധിയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ…

Read More