
ഏറ്റുമുട്ടൽ കേസിൽ ജാമ്യത്തിലിറങ്ങിയ മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു; മൃതദേഹം ബിഎംഡബ്ല്യു ഡിക്കിയിൽ
കൊല്ലപ്പെട്ട അധോലോക നേതാവ് സന്ദീപ് ഗദോലിയുടെ കാമുകി ദിവ്യ പഹുജ ഗുഡ്ഗാവിലെ ഹോട്ടൽ മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ. ‘വ്യാജ’ ഏറ്റുമുട്ടലിൽ സന്ദീപ് ഗദോലി കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയാണ് ദിവ്യ പഹുജ. കേസിൽ ഏഴു വർഷം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ പുറത്തിറങ്ങിയത്. ഡൽഹിയിലെ വ്യവസായിയും ദിവ്യ പഹുജ കൊല്ലപ്പെട്ട ഹോട്ടലിന്റെ ഉടമയുമായ അഭിജിത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവരുടെ സഹോദരി ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ അഭിജിത്തിനൊപ്പം പുറത്തിറങ്ങിയ പഹുജയെ പിന്നീട് കണ്ടിട്ടില്ലെന്നും…