എംസാറ്റ് പ്രവേശനപരീക്ഷ യു.എ.ഇ റദ്ദാക്കി

യു.എ.ഇയിൽ യൂനിവേഴ്‌സിറ്റി പ്രവേശനത്തിന് നടത്തിയിരുന്ന എംസാറ്റ് പ്രവേശന പരീക്ഷ റദ്ദാക്കി. പ്രവേശനത്തിന് പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് സയൻസ് വിഷയത്തിലെ മാർക്ക് മാനദണ്ഡമാക്കാനാണ് തീരുമാനം. യു.എ.ഇയിലെ സർവകലാശാലകളിൽ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കാൻ പ്ലസ്ടു വിദ്യാർഥികൾക്ക് നടത്തിയിരുന്ന പ്രവേശന പരീക്ഷയാണ് എംസാറ്റ്. കഴിഞ്ഞ അധ്യയനവർഷം പ്രവേശനത്തിന് ഈ പരീക്ഷ നിർബന്ധമല്ലാതാക്കിയിരുന്നു. എന്നാൽ, ഈ പ്രവേശന പരീക്ഷ തന്നെ നിർത്തലാക്കാനാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. തീരുമാനത്തിന് വിദ്യാഭ്യാസ, മാനവവികസന കൗൺസിലും…

Read More