വന്‍ മരങ്ങള്‍ക്കിടയി’ലെന്ന് ടൊവിനോ, ‘മുട്ട പഫ്‌സിലെ മുട്ട’യെന്ന് ബേസില്‍; സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ചിത്രം

ടൊവിനോ തോമസിന്റേയും ബേസില്‍ ജോസഫിന്റെ സാമൂഹികമാധ്യമങ്ങളിലിലെ ഇടപെടലുകള്‍ പലപ്പോഴും രസകരമാണ്. ക്യാപ്ഷനുകളും കമന്റുകളുമായി ഇരുവരും പരസ്പരം ട്രോളുന്നത് ആരാധകരും അതേ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എല്‍2ഇ: എമ്പുരാന്റെ രണ്ടാംഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ ടീസര്‍ ലോഞ്ച് ഇവന്റാണ് ഇതിനായി സംഘടിപ്പിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും ടെക്‌നീഷ്യന്‍സും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോയും ബേസിലും പരിപാടിയില്‍ ശ്രദ്ധേയസാന്നിധ്യമായിരുന്നു. പരിപാടിയില്‍നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ടൊവിനോയാണ്…

Read More

‘ഖുറേഷി എബ്രഹാം’ വരുന്നു; പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് ആവേശമായി പോസ്റ്റർ

സൂപ്പർസ്റ്റാർ മോഹൻലാലിന് ഇന്ന് 64-ാം പിറന്നാളാണ്. സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുകയാണ്. അതിനിടെ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് മോഹൻലാൽ. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്കാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്ന ‘ഖുറേഷി എബ്രഹാം’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാന്റെ അപ്‌ഡേറ്റ് ഉണ്ടാക്കുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തോക്ക്…

Read More

വരാനിരിക്കുന്നത് വിസ്മയം…; എംപുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ: ഇന്ദ്രജിത്ത്

ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മലൈക്കോട്ടൈ വാലിബൻ ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന അഭിപ്രായമുണ്ടായിരുന്നു. മാത്രമല്ല, സിനിമക്കെതിരേ വൻ സൈബർ അറ്റാക്ക് ആണ് നടന്നത്. നടനവിസ്മയം മോഹൻലാലിൻറെ വരാനിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ബിഗ് ബജറ്റ് ചിത്രമായ എംപുരാൻ ആണ്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിൻറെ ശിൽപ്പികൾ. എംപുരാനിൽ അഭിനയിക്കുന്ന ഇന്ദ്രജിത്ത് സിനിമയെക്കുറിച്ച് പറഞ്ഞതാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇന്ദ്രജിത്തിൻറെ വാക്കുകൾ: ‘എംപുരാൻ വലിയ സിനിമയാണ്. ലൂസിഫറിനെക്കാളും സ്‌കെയിൽ ഉള്ള സിനിമ. ഒരുപാട്…

Read More