
അവധിക്കാല പരീശീലനം ; കുട്ടികൾക്ക് അപകടകരമായ ജോലികൾ നൽകുന്നതിന് വിലക്ക്
അവധിക്കാലങ്ങളില്‍ കുട്ടികൾക്ക് പരിശീലനത്തിന്റെ പേരിൽ അപകടകരമായ ജോലി നൽകരുതെന്ന് സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നിർദേശം നൽകി. ഭൂഗര്‍ഭ ഖനികള്‍, ക്വാറികള്‍, ഇരുമ്പ് ഉരുക്കുന്ന ഇടങ്ങള്‍, ബേക്കറി ഓവനുകള്‍, പെട്രോളിയം റിഫൈനറികള്‍, സിമന്റ് ഫാക്ടറികൾ, ശീതീകരണ പ്ലാന്റുകള്‍, വെല്‍ഡിങ് ജോലികള്‍ അടക്കം അപകട സാധ്യതയേറിയ 31 മേഖലകളിൽ വിദ്യാര്‍ഥികളെ നിയോഗിക്കുന്നതിനാണ് വിലക്ക്. വ്യവസായ പദ്ധതികളില്‍ വിദ്യാര്‍ഥികളെ രാത്രി കാലങ്ങളില്‍ പരിശീലനത്തിനോ ജോലിക്കോ നിയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ദിവസത്തില്‍ ആറുമണിക്കൂര്‍ മാത്രമായിരിക്കണം ജോലി. ഒന്നോ അതിലധികമോ…