ഒമാനിൽ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ചുമത്തും

ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തും. എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം. എന്നാൽ, ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണ്. 2022-ൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിനു ലഭിച്ച 24,000 ലേബർ പരാതികളിൽ 13,000-ലധികം പരാതികൾ വേതനം സംബന്ധിച്ചാണ്.

Read More

മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക ജീവനക്കാരുടെ തൊഴിൽ പ്രശ്നം ഉടൻ പരിഹരിക്കണം: സാദിഖലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും കെയുഡബ്ല്യൂജെയും ഐഎം എഫും കത്ത് നൽകി

മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക ദുബായ് യൂണിറ്റിലെ ജീവനക്കാരുടെ തൊഴിൽ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ്‌ (ദുബായ്) യൂണിറ്റും ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി ദുബായ് ഘടകവും സംയുക്തമായി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട് വസതിയിൽ സന്ദർശിച്ച് യൂണിയൻ മിഡിൽ ഈസ്റ്റ് സെക്രട്ടറി ടി.ജമാലുദ്ദീനും എൻ.എ.എം ജാഫറും (മിഡിൽ ബസ്റ്റ് ചന്ദ്രിക) കത്ത് നൽകിയത്. ഐ…

Read More