ബസില്‍ നിന്ന് വീണ് അപകടം; ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥി ബസ്സില്‍ നിന്ന് റോഡില്‍ വീണുണ്ടായ അപകടത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാലുശ്ശേരി നരിക്കുനി മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന നൂറാ ബസ്സിലെ ഡ്രൈവര്‍ കുന്ദമംഗംലം സ്വദേശി എം.പി മുഹമ്മദ്, കണ്ടക്ടര്‍ കുട്ടമ്പൂര്‍ സ്വദേശി യു.കെ അബ്ബാസ് എന്നിവരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാര്‍ മൂന്ന് ദിവസം എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പ് ഐഡിടിആറില്‍ ക്ലാസില്‍ പങ്കെടുക്കണമെന്നും ജോ. ആര്‍ടിഒ അറിയിച്ചു. ബാലുശ്ശേരിയില്‍ നിന്ന് ചൊവ്വാഴ്ച…

Read More

യാത്രക്കാർക്കു മുന്നിൽ തമ്മിലടി; 2 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

എറണാകുളത്ത് യാത്രക്കാർക്ക് മുന്നിൽ തമ്മിലടിച്ച കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ രാജു ജോസഫ്, തൊടുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ പ്രദീപ് എന്നിവർക്കാണ് സസ്പെൻഷൻ.  ഈ മാസം രണ്ടാം തീയതി തൊടുപുഴ ഡിപ്പോയിൽ ആയിരുന്നു സംഭവം നടന്നത്. ടിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാർ തമ്മിലടിക്കാൻ ഇടയാക്കിയത്.

Read More

ആഴ്ചയില്‍ 3 ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും: മാര്‍ക്ക് സക്കര്‍ബര്‍ഗ്

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക. ജോലിക്കാര്‍ക്കിടയില്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനും ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഓഫീസിലേക്ക് ജീവനക്കാരെ തിരികെ എത്തിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഇക്കാര്യം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലാത്ത പക്ഷം ജീവനക്കാരുമായി ബന്ധപ്പെടാനുമാണ് മാനേജര്‍മാര്‍ക്ക്…

Read More

അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തിലാണിത്. കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം നടത്തുക. അതേസമയം കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും തടസ്സങ്ങളുണ്ട്. ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവർത്തനം തുടങ്ങുന്നതിനു പുറമെ ക്യാമ്പുകൾ സന്ദർശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങൾ ശേഖരിക്കും. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പോലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്യും. കൂടാതെ ലേബർ വകുപ്പിൻ്റെ സർട്ടിഫിക്കറ്റും നിർബന്ധമാക്കും….

Read More

ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണം

ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനകാർക്കുള്ള ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണമെന്ന് അധികൃതർ. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒമാനിൽ പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്.

Read More

മദ്യം കിട്ടിയില്ല; ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലുപേർ കസ്റ്റഡിയിൽ

തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് – പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിലായി. ഇന്നലെ രാത്രി ഒൻപതുമണിക്കുശേഷമാണു പൂത്തോളിൽ കൺസ്യൂമർ ഫെഡിലെ മദ്യശാലയിലേക്കു നാലുയുവാക്കൾ എത്തിയത്. ഈ സമയം മദ്യശാല അടയ്ക്കാനൊരുങ്ങുകയായിരുന്നു ജീവനക്കാർ. മദ്യശാലയുടെ ഷട്ടർ പാതിതാഴ്ത്തിയിരുന്നു. തുടർന്നു മദ്യം വാങ്ങാൻ നാളെ വരാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ മദ്യം വാങ്ങിയേ പോകു എന്ന നിലപാടിലായിരുന്നു യുവാക്കൾ. തുടർന്നു ജീവനക്കാരുമായി…

Read More

വനം വകുപ്പിലെ സ്ഥലംമാറ്റ പട്ടിക ചോർന്നു; പിന്നിൽ ഗൂഢാലോചന

വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടിക, സർക്കാർ തീരുമാനമാകും മുൻപേ ചോർന്നു. 17 അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ സ്ഥലം മാറ്റ പട്ടിക അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കി, വനം വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്ക് അയച്ചതാണ് ചോർന്നത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന സംശയം ഉയർന്നതിനെ തുടർന്ന് ഉന്നതല അന്വേഷണത്തിന് വനം മന്ത്രിയുടെ ഓഫിസ് തയാറെടുക്കുകയാണ്. തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നതായാണ്…

Read More

കാഴ്ചക്കാരുടെ എണ്ണത്തിൽ ഇടിവ്; 7000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി

സാൻ ഫ്രാൻസിസ്‌കോ: ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഡിസ്നിയും. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസിൽ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വൻ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് ഡിസ്നിയെ നയിച്ചത്. 2021-ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഒരുലക്ഷത്തിതൊണ്ണൂറായിരത്തോളം പേർ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡിസ്നിയിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ എൺപതു ശതമാനം പേരും മുഴവൻ സമയ ജീവനക്കാരായിരുന്നു. എന്നാൽ ഡിസ്നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന്…

Read More

സാമ്പത്തിക പ്രതിസന്ധി കാരണം 6650 പേരെ പിരിച്ചുവിട്ട് ഡെല്‍ 

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് ഡെല്‍ ടെക്‌നോളജീസും. 6650 പേരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തില്‍ കമ്പനിയ്ക്കുള്ള ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. സാങ്കേതിക വിദ്യാ വ്യവസായ രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിക്കുന്ന ഒടുവിലത്തെ കമ്പനിയായി മാറി ഡെല്‍. ബ്ലൂം ബെര്‍ഗ് ആണ് കമ്പനിയില്‍ നിന്നുള്ള ഒരു കുറിപ്പിനെ അടിസ്ഥാനമാക്കി ഈ വിവരം പുറത്തുവിട്ടത്. അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ തുടര്‍ന്നാണ് ഈ നടപടി എന്നാണ് വിവരം. നിലവിലം വിപണി സാഹചര്യങ്ങളെ തുടര്‍ന്ന് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി കമ്പനി മുന്നില്‍…

Read More

തൊഴിലാളികൾക്കുള്ള ഹെൽത്ത്‌ കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി

ഭക്ഷ്യ മേഖലയിലെ തൊഴിലാളികൾക്കുള്ള ഹെൽത്ത്‌ കാർഡിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യവിഷബാധ സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകളില്‍ വലിയ വർധനയുണ്ടായെന്നു മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നു. 2012–13 കാലയളവിൽ 1358 പരിശോധനയാണ് നടന്നത്. 2016–17 വർഷത്തിൽ 5497 പരിശോധന നടന്നു. കഴിഞ്ഞ വർഷം നടത്തിയത് 44,676 പരിശോധനയാണ്. ഹോട്ടലുകളുടെ ശുചിത്വം വിലയിരുത്താനുള്ള…

Read More