പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവം; പ്രതിയായ കൗമാരക്കാരനെ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തില്ഡ പ്രതിയായ കൗമാരക്കാരനെ തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. മെയ് 19നാണ് അപകടമുണ്ടായത്. 17 വയസുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാരെ കൊല്ലപ്പെടുകയും വ്യാപക പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പരി​ഗണിക്കണമെന്നും കുറ്റകൃത്യം ​ഗൗരവമാണെങ്കിലും നിയമപരമായി ഏതൊരു കുട്ടിയെയും മുതിർന്നവരിൽ നിന്ന് വേറിട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഇയാളെ ഒബ്സർവേഷൻ…

Read More

മറ്റന്നാൾ അര്‍ധരാത്രി മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം

ജൂൺ 24 ന് രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും. മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെൻ്റിന് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചിരിക്കുന്നത്.

Read More

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ട; കെ.എസ്.ആർ.ടി.സി. മുന്നറിയിപ്പ്

ഡ്രൈവർ മോശമായി പെരുമാറി എന്നാരോപിച്ച് തിരുവനന്തപുരം മേയർ ബസ് തടഞ്ഞത് വലിയ വിവാദമായതിന് പിന്നാലെ പരാതിക്കാർ നിയമം കൈയിലെടുക്കേണ്ടെന്നും ജീവനക്കാരെ ശിക്ഷക്കേണ്ടതില്ലെന്നുമുള്ള മുന്നറിയിപ്പുമായി കെ.എസ്.ആർ. ടി.സി. ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചോ അപകടകരവും അലസവുമായ ഡ്രൈവിങ്ങിനെക്കുറിച്ചോ പരാതിയുണ്ടായാൽ 9188619380 വാട്സ്ആപ് നമ്പറിൽ അറിയിക്കാമെന്നും യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ലെന്നും സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കുന്നു. ജീവ നക്കാരുടെ മോശം പെരുമാറ്റം, അവരെക്കുറിച്ചുള്ള പരാതികൾ എന്നിവ പരി ശോധിക്കാൻ മാനേജ്‌മെന്റിന് അധികാരവും ശരിയായ മാർഗവുമുണ്ടെന്നും കൂട്ടിച്ചേർത്തു.

Read More

സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന് പരാതി; ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോട്ടയത്ത് സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർ ടി ഒക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് പോയ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മേയ് 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് അഞ്ചേമുക്കാലോടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോഴാണ് യുവതി ഛർദ്ദിച്ചത്. കഞ്ഞിക്കുഴിയിൽ ഇറങ്ങേണ്ടിയിരുന്ന യുവതിക്ക് ബസ് ഡ്രൈവർ തുണി…

Read More

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണം; സർക്കുലർ പുറത്തിറക്കി

 സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് സർക്കുലർ. പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കൾ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിർദേശം. ഉദ്യോഗസ്ഥർ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുടെയും വിവരങ്ങൾ ഇങ്ങനെ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും…

Read More

 ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ; പിരിച്ചുവിട്ടത് 223 ജീവനക്കാരെ

ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര്. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അനുവാദം വാങ്ങാതെയാണ് നിയമനം നടത്തിയതെന്ന് പറഞ്ഞാണ് ലഫ്റ്റനന്‍റ് ഗവർണറുടെ നടപടി.  കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന്…

Read More

ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി; മുടങ്ങിയത് 15 സർവീസുകൾ

പത്തനാപുരം ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിൽ 15 സർവീസുകളാണ് മുടങ്ങിയത്. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്. മുന്നറിയിപ്പില്ലാതെയാണ് ജീവനക്കാർ കൂട്ടഅവധി എടുത്തത്. സംഭവത്തിൽ പ്രതികരിക്കാൻ ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥർ തയ്യാറായില്ല. വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞാണ് 12 പേർ അവധിയെടുത്തത്. ജീവനക്കാർ കൂട്ടഅവധി എടുത്തതിനെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. മലയോരമേഖലയിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. അകാരണമായാണ് ജീവനക്കാർ അവധിയെടുത്തതെന്നും…

Read More

കെഎസ്ആർടിസിയിൽ ബ്രത്തലൈസർ പരിശോധന; 97 പേർക്ക് സസ്‌പെൻഷൻ

കെഎസ്ആർടിസിയിലെ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയത് 137 ജീവനക്കാർ.ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്ന് ഉത്തരവിറങ്ങിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം കെഎസ്ആർടിസി ചീഫ് ഓഫിസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ഇൻസ്‌പെക്ടർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാർ, ഒരു സ്റ്റേഷൻ മാസ്റ്റർ,…

Read More

തൊഴിലാളിക്ക് ദുഃഖം തീർക്കാൻ ‘സാഡ് ലീവ്’ കൊടുത്ത് ചൈനീസ് സ്ഥാപനം

ജോലി സമ്മര്‍ദ്ദത്തില്‍ മുങ്ങി ഒന്നിനും പറ്റാതെ ആശയകുഴപ്പത്തിലാണോ. എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള ലീവെടുക്കാം. അതിനായി മേലധിക്കാരിയുടെ അനുമതി ആവശ്യമില്ല. ചൈനയിലാണ് ഈ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത് ”വിഷമകരമായ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്”.ഫാറ്റ് ഡോങിന്റെ ഉടമ യു ഡോങ് ലായ് മാധ്യങ്ങളോട് പറഞ്ഞു. ”ഇത്തരത്തില്‍ ദുഃഖ അവധി…

Read More

കെഎസ്ആർടിസി ജീവനക്കാർ ഊതണമെന്ന് നിർദേശം; മന്ത്രിക്കെതിരെ തൊഴിലാളിസംഘടനകള്‍ രം​ഗത്ത്

കെഎസ്ആ‍ർടിസിയിലെ എല്ലാ പുരുഷ ജീവനക്കാർക്കിടയിൽ ബ്രത്ത്അനലൈസർ പരിശോധന നിർബന്ധമാക്കണമെന്ന ഗതാ​ഗത വകുപ്പ് മന്ത്രി ​ഗണേഷ് കുമാറിൻ്റെ തീരുമാനത്തിനെതിരെ തൊഴിലാളിസംഘടനകള്‍ രം​ഗത്ത്. ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. എന്നാൽ എല്ലാവരെയും പരിശോധിക്കുന്നത് ആത്മാഭിമാനത്തെ ബാധിക്കും. യാത്രക്കാരോട് മോശമായി പെരുമാറുന്നതും ഡ്യൂട്ടിക്കിടയില്‍ മദ്യപിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും തൊഴിലാളി സംഘടന വ്യക്തമാക്കി. ജീവനക്കാരില്‍ ചെറിയവിഭാഗം മാത്രമാണ് ക്രമക്കേട് കാണിക്കുന്നത്. ഒന്നടങ്കം പരിശോധിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയല്ലെന്ന് കെഎസ്ആര്‍ടിസി എപ്ലോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍ പറഞ്ഞു. എല്ലാ ജീവനക്കാരിലും…

Read More