എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; രണ്ടാം ഘട്ട ചർച്ച പൂർത്തിയായി , ശമ്പള വർധന ഉൾപ്പെയുള്ള കാര്യങ്ങളിൽ തീരുമാനം

തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. ശമ്പള വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. ക്യാബിൻ ക്രൂവിന്റെ അടക്കം താമസം മെച്ചപ്പെട്ട് ഹോട്ടലുകളിലേക്ക് മാറ്റുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. കരാർ ജീവനക്കാരുടെ സേവന വേതനത്തിലും മാറ്റം വരുത്തുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. നിലവിൽ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും ആപ്പിലെ സാങ്കേതിക പ്രശ്നത്തെതുടര്‍ന്നാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റ് സമ്മതിച്ചു….

Read More

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ; പിന്തുണച്ച് ഡൽഹി റീജിയണൽ ലേബർ കമ്മീഷണർ

സമരം ചെയ്യുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജ്യണൽ ലേബർ കമ്മീഷണർ. എയർ ഇന്ത്യ മാനേജ്‌മെന്റിന് അയച്ച കത്തിലാണ് കമ്മീഷണർ ജീവനക്കാരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് എച്ച്.ആർ വിഭാഗം വിവേകശൂന്യമായി ഇടപെട്ടെന്നും ഈ മാസം മൂന്നിന് അയച്ച കത്തിൽ ലേബർ കമ്മീഷണർ പറയുന്നുണ്ട്. കഴിഞ്ഞ മാസം 26നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ എയർ ഇന്ത്യ ലിമിറ്റഡ് ചെയർമാന് വിവിധ ആരോപണങ്ങളുമായി കത്തയച്ചത്. ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷം…

Read More