വ്യാജ പരാതി; ജീവനക്കാരന് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

വ്യാ​ജ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ യാ​ത്രാ നി​രോ​ധ​നം ഉ​ൾ​പ്പെ​ടെ നേ​രി​ടേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന്​ ക​മ്പ​നി ര​ണ്ടു​ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച്​ ദു​ബൈ കോ​ട​തി. സി​വി​ൽ കോ​ട​തി​യാ​ണ്​ വി​ധി പ്ര​സ്താ​വി​ച്ച​ത്. ക​മ്പ​നി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ണ്ടാ​യ യാ​ത്രാ നി​രോ​ധ​നം മൂ​ലം അ​സു​ഖ​ബാ​ധി​ത​യാ​യ മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നോ അ​ന്ത്യ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ജോ​ലി​യി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടാ​നാ​യി തൊ​ഴി​ൽ ക​രാ​റി​ൽ ജീ​വ​ന​ക്കാ​ര​ൻ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ​രാ​തി. അ​ടി​സ്ഥാ​ന…

Read More

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: വി.ഡി സതീശൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. കേരത്തിൽ ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്. 2020 ലും 2023 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍ക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്‌മെന്റാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളം ഇതുവരെ കാണാത്ത ഗുരുതര ധനപ്രതിസന്ധിയിലേക്ക് കേരളം…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ കെ.ആർ.പത്മകുമാറിന്റെ പോളച്ചിറ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്.  ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബൈക്ക് ചവിട്ടി വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണ ശേഷം സംഘം കടന്നുകളഞ്ഞു. പരുക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കടിയേറ്റ ഷിബുവിനെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷാജിയ്ക്കും…

Read More

മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകം: ഡല്‍ഹി ഹൈക്കോടതി

കരാര്‍ അടിസ്ഥാനത്തിലാണ് ജോലി എന്ന കാരണം ചൂണ്ടിക്കാണിച്ച് പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകമാണെന്ന് കോടതി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു ഹോസ്റ്റലില്‍ താല്‍ക്കാലിക അറ്റന്‍ഡന്റ് ആയിരുന്ന യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ചന്ദ്രധാരി സിങ് നിരീക്ഷണം നടത്തിയത്. കഴിഞ്ഞ കൊല്ലം ജൂലായ്‌ രണ്ടു മുതല്‍ ഡിസംബര്‍ 31 വരെ ആറുമാസത്തേക്ക് തന്റെ കരാര്‍ പുതുക്കി നല്‍കിയിരുന്നെന്ന് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. ഈ കാലയളവിനിടെ മേയ് അഞ്ച് മുതല്‍ നവംബര്‍ നാലുവരെ യുവതി…

Read More

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍; ഉത്തരവിറക്കി

സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം പ‍ഞ്ചിങ്ങുമായി ബന്ധിപ്പിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പിൻവലിച്ചു. ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പദ്ധതി നടപ്പാക്കേണ്ടെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആറ് മാസം മുൻപ് നടപ്പാക്കാൻ ഉത്തരവിട്ട പദ്ധതി, സർവ്വീസ് സംഘടനകളുടെ എതിർപ്പ് കാരണം നേരത്തെയും നീട്ടിവെച്ചിരുന്നു. ഈ മാസം അഞ്ചിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ അക്സ്സ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിങ്ങുമായി ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചത്. ഇതോടെ എതിർപ്പറിയിച്ച സർവ്വീസ് സംഘടനകൾ…

Read More

വയർ നിറയെ തിന്നു; ബില്ലിനു പകരം തൊഴിലാളികൾക്ക് ഇടിയും കൊടുത്ത് ചേട്ടന്മാർ

നോയിഡയിൽ നിന്നുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. മദ്യപിച്ചെത്തിയ നാലു പേർ 650 രൂപയ്ക്കു തിന്നുകയും പണം ചോദിച്ചപ്പോൾ ഹോട്ടൽ തൊഴിലാളികളെ ഇടിച്ചു പഞ്ചറാക്കുകയും ചെയ്ത വീഡിയോ ആണ് വൈറലായത്. നോയിഡയിലെ സെക്ടർ 29 ലെ കുക് ദു കു ഭക്ഷണശാലയിൽ ഇന്നലെ രാത്രി വൈകിയാണ് സംഭവം. വീഡിയോ ദൃശ്യങ്ങളിൽ മദ്യപസംഘം തൊഴിലാളിയെ മർദിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. ഇവരിൽ ഒരാൾ റസ്റ്ററൻറ് ജീവനക്കാരനെ ചവിട്ടി നിലത്തുവീഴ്ത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൻറെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും ധാരാളം…

Read More

ടിക്കറ്റിൽ ക്രമക്കേട്; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു

ടിക്കറ്റിൽ ക്രമക്കേട് വരുത്തിയതിനെ തുടർന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കണ്ടക്ടർ എസ് ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നൽകാതെ പണം വാങ്ങിയതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം ഈ മാസം 27,813 ബസ്സുകളിലാണ് പരിശോധന നടത്തിയത്. 131 ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജൂൺ മാസം 1 മുതൽ 20 വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ് 153…

Read More

സ്വര്‍ണവള മോഷണം: ശബരിമലയിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

സന്നിധാനത്ത് ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍. ഭണ്ഡാരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന, വാസുദേവപുരം ക്ഷേത്രത്തിലെ തളി ജീവനക്കാരന്‍ റെജികുമാറാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് 10.95 ഗ്രാംവരുന്ന സ്വര്‍ണവള സോപാനത്തിലെ ഭണ്ഡാരത്തില്‍ ഒരു ഭക്തന്‍ സമര്‍പ്പിച്ചത്. എന്നാല്‍, കണക്കെടുത്തപ്പോള്‍ ഈ വള എത്തിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് വിജിലന്‍സ് എസ്.ഐ ബിജുവിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. കണ്‍വെയര്‍ബെല്‍റ്റ് വഴി സോപാനത്തുനിന്ന് താഴത്തെ ഭണ്ഡാരത്തിലേക്ക് വന്ന വള റെജികുമാര്‍ മാലിന്യത്തിലേക്ക് തട്ടിയിടുന്നതും പിന്നീട് എടുക്കുന്നതും…

Read More

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 200 കോടിയുടെ പദ്ധതി; കെഎസ്ആര്‍ടിസിക്ക് 3376.88 കോടി

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വെപ്പില്‍ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ഉള്ള ചിലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടി വന്നത് 46,750 കോടി രൂപയായിരുന്നെങ്കില്‍ 2021-22 ല്‍ എത്തിയപ്പോള്‍ അത് 71,391 കോടിരൂപയായി ഉയര്‍ന്നു. ഇതിലൂടെ മാത്രം 24,000 കോടി രൂപയുടെ അധിക ഉത്തരവാദിത്വം…

Read More