വീട്ടുജോലിക്കാരിയെ ശമ്പളം നൽകാതെ പണിയെടുപ്പിച്ചു ; തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി

വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ക്കു​ക​യും തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത സ്ത്രീ​ക്ക് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. പ്ര​തി​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. ഇ​ര​യെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നി​ർ​ബ​ന്ധി​ത ജോ​ലി​ക്ക് നി​യോ​ഗി​ച്ച് യു​വ​തി​യെ പ്ര​തി ചൂ​ഷ​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(​എ​ൽ.​എം.​ആ​ർ.​എ)​യി​ൽ​നി​ന്ന് പ്രോ​സി​ക്യൂ​ഷ​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. ഇ​ര​യെ ഒ​രു അ​വ​ധി പോ​ലും ന​ൽ​കാ​തെ ദീ​ർ​ഘ​നേ​രം ജോ​ലി​ക്ക് വി​ധേ​യ​യാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ…

Read More