
വികാരങ്ങൾക്കനുസരിച്ച് കോഴിയുടെ മുഖത്തെ നിറം മാറും; കോഴി ഒരു വികാര ജീവിയാണെന്ന് പഠനം
കോഴി ഒരു വികാര ജീവിയാണെന്ന് പഠനം. അതെ മനുഷ്യനെപ്പോലെത്തന്നെ കോഴികൾക്കും വികാരങ്ങളുണ്ട്. കോഴികളുടെ മുഖത്തുനോക്കി അവയുടെ വികാരമെന്തെന്നു തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനം പറയുന്നത്. എന്നാൽ നമ്മുടേത്പോലെ മുഖത്തേ ഭാവങ്ങളൊന്നും കണ്ടെല്ല കേട്ടോ ഇത് മനസിലാക്കുന്നത്. പകരം മുഖത്തെ നിറമാണ് അവയുടെ വികാരമെന്താണെന്നു കാണിക്കുന്നത്. ദുഃഖത്തിലോ വിഷാദത്തിലൊ അല്ലെങ്കിൽ കട്ട കലിപ്പിലോ ആണ് കക്ഷിയെങ്കിൽ മുഖം കൂടുതൽ ചുവപ്പുനിറത്തിലായിരിക്കും. എന്നാൽ ഹാപ്പിയാണെങ്കിൽ ഇളം പിങ്ക് നിറത്തിലായിരിക്കും. 63 ദിവസംമുതൽ നാലുമാസംവരെ പ്രായമുള്ള സസ്സെക്സ് ഇനത്തിൽപ്പെട്ട കോഴികളെ മൂന്നാഴ്ചക്കാലം മാറ്റിപ്പാർപ്പിച്ചാണ്…