കേൾക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല; ബാലയുടെ വിവാഹത്തിന് പിന്നാലെ പ്രതികരിച്ച് എലിസബത്ത്

നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ വിഡിയോ പങ്കുവച്ച് മുന്‍ ഭാര്യ എലിസബത്ത്. കേൾക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും വിഷമമുണ്ടെന്നും എലിസബത്ത് പറയുന്നു. ഒരു സന്തോഷ കാര്യം പങ്കുവയ്ക്കാനാണ് താൻ ഇപ്പോൾ വിഡിയോയിൽ കൂടി എത്തിയതെന്നും എലിസബത്ത് വ്യക്തമാക്കി. ‘‘കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വിഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു.  അഹമ്മദാബാദിലാണ് ഇപ്പോള്‍ ഞാന്‍. കൃത്യ സമയത്ത് സഹായം…

Read More

‘നിങ്ങളെന്നും എന്റെ ഹൃദയത്തിലുണ്ടാകും’; നഷ്ടമായത് പ്രിയസുഹൃത്തിനെ: രത്തന്‍ ടാറ്റയെ അനുസ്മരിച്ച് മുകേഷ് അംബാനി

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. രത്തന്‍ ടാറ്റയുടെ വിയോഗം എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണെന്നും വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് തനിക്കെന്നും മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തിന് ഇത് ദുഃഖകരമായ ദിവസമാണ്. രത്തന്‍ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, എല്ലാ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും വലിയ നഷ്ടമാണ്. വ്യക്തിപരമായി പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് എനിക്ക്….

Read More

‘ഇത്രയും ലാത്തിച്ചാർജ് ഏറ്റുവാങ്ങിയ ഏത് പൊതുപ്രവർത്തകയുണ്ട് കേരളത്തിൽ’; വാര്‍ത്താ സമ്മേളനത്തില്‍ നിറകണ്ണുകളോടെ ശോഭാ സുരേന്ദ്രൻ

വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ. വ്യാജ വാർത്ത കൊടുത്ത് പലരും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. പിറന്നാൾ ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് ശോഭാ സുരേന്ദ്രൻ സംസാരിച്ചത്. ജില്ലാ നേതൃത്വത്തിന് തന്നെ താൽപ്പര്യമില്ലെന്ന തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾ തന്നെ തകർക്കാൻ കൊടുക്കുന്നതാണെന്നും ഇനിയും ഇങ്ങനെയുണ്ടായാൽ വെറുതേയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറ‌ഞ്ഞു. ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ വാര്‍ത്താസമ്മേളനം….

Read More

അച്ഛനെ കുറിച്ച് വികാരഭരിതയായി നടി മാലാ പാര്‍വ്വതി

പഴയ ഓര്‍മകള്‍ പങ്കുവച്ച്, ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടി മാലാ പാര്‍വ്വതി ബാല്യത്തെ കുറിച്ചുള്ള ഓര്‍മകളല്ല, അച്ഛന്‍ എന്ന വികാരത്തെ കുറിച്ചാണ് പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് സംസാരിക്കുന്നത്. ജനുവരി 5, ഇന്ന് മാല പാര്‍വ്വതിയുടെ അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുകയാണ്. 2022 ജനുവരി 22 നായിരുന്നു ആ വിയോഗം. അച്ഛനെ കുറിച്ച് വളരെ ഇമോഷണലായി എഴുതിയ കുറിപ്പിനൊപ്പം, അച്ഛന്റെ മടിയിലിരുന്ന് എടുത്ത ഒരു പഴയ ബ്ലാക്ക് ആന്റ്…

Read More