
ഹോളിവുഡിലെ സമരം; 75ആം എമ്മി പുരസ്കാരം മാറ്റിവെച്ചു, ചടങ്ങ് മാറ്റുന്നത് 20 വർഷത്തിനിടെ ആദ്യം
ഹോളിവുഡിലെ നടീനടന്മാരും എഴുത്തുകാരും ചേർന്ന് നടത്തുന്ന സമരം ശക്തമാകുന്നു. ‘റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക’, ‘സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റും’ സംയുക്തമായി നടത്തുന്ന സമരമാണിത്. സമരം ശക്തമായതോടെ ഈ വർഷത്തെ എമ്മി അവാർഡ്സിന്റെ കാര്യവും പ്രതിസന്ധിയിലായിരിക്കുകയാണ്. സെപ്റ്റംബർ 18-ന് നടക്കേണ്ടിയിരുന്ന 75-ാം എമ്മി പുരസ്കാരദാനച്ചടങ്ങ് മാറ്റിവെച്ചു. പുതുക്കിയ തീയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാറ്റിവെക്കുന്നത്. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തെത്തുടർന്നാണ് അവസാനം മാറ്റിവെച്ചത്. നിർമിതബുദ്ധിയുടെ…