സ്വദേശിവത്കരണത്തിന്റെ പേരില്‍ തട്ടിപ്പ്; യുഎഇയില്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

യുഎഇയിൽ സ്വദേശിവത്കരണത്തിന്റെ പേരിൽ നിയമ ലംഘനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശിവത്കരണത്തിൽ സർക്കാർ നിയമനിർമ്മാണങ്ങളും ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ നീക്കങ്ങൾക്ക് വെല്ലുവിളിയാകുന്ന ശ്രമങ്ങൾ കണ്ടെത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞ സ്ഥാപനങ്ങൾ പൗരൻമാരോട് നാഫീസ് പദ്ധതിക്ക് കീഴിലും തൊഴിൽ കരാറിലുമുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. സ്വദേശിവത്കരണം നടത്താതെ അവകാശവാദം ഉന്നയിക്കുക, നാഫീസ് പദ്ധതിക്ക് കീഴിലുള്ള പ്രത്യേക അവകാശങ്ങൾ നേടാൻ തെറ്റായ വിവരങ്ങൾ നൽകുക,…

Read More

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരം സ്ഥാപനങ്ങൾ ഈ കാലയളവിൽ എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ആകെ 1963 എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കിയതായി കണ്ടെത്തിയതായും MoHRE അറിയിച്ചു. Our inspection team has successfully identified 1202 private companies…

Read More

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; വാർഷിക എമിറേറ്റൈസേഷൻ സമയപരിധി ഡിസംബർ 31 വരെ

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം ഇത്തരം സ്വകാര്യ മേഖലാ കമ്പനികളിലെ വിദഗ്ധ പദവികളിൽ 2% സ്വദേശിവത്കരണം എന്ന വാർഷിക ലക്‌ഷ്യം നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31-ന് അവസാനിക്കുന്നതാണ്. ഇത് നടപ്പിലാക്കാത്ത കമ്പനികൾക്ക് പിഴ ബാധകമാകുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്. The…

Read More

യു.എ.ഇ സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

യു.എ.ഇ-യിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവിൽ അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. 20 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അടുത്തവർഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികൾക്ക് ജോലി നൽകണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയിൽ 96,000 ദിർഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കുന്ന പ്രധാന മേഖലകൾ 1. വാർത്താവിനിമയം 2….

Read More

യുഎഇ സ്വദേശിവൽക്കരണം; നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ ഉയർത്തി

യുഎഇയിൽ സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ ഉയർത്തി. 48,000 ദിർഹമാണ് ഏറ്റവും കുറഞ്ഞ പിഴ. 6 മാസം കൂടുമ്പോൾ 1 ശതമാനം എന്ന നിരക്കിൽ വർഷം 2 ശതമാനമാണു സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. സ്വദേശികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കാനുള്ള നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു ജൂലൈ മുതൽ പിഴ ഈടാക്കും. മൊത്തം തൊഴിലാളികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി പിഴ എത്രയെന്നു നിശ്ചയിക്കും. 2026 ആകുമ്പോഴേക്കും സ്വദേശിവൽക്കരണം 10% ആക്കുകയാണു ലക്ഷ്യം.

Read More