ദുബൈയിലെ കർഷകരെ പ്രോത്സാഹിപ്പിക്കാൻ ‘ദുബൈ ഫാംസ്’ പദ്ധതി
ദുബൈ എമിറേറ്റിലെ കർഷകരെ പിന്തുണക്കുന്നതിനും കാർഷിക രംഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ദുബൈ ഫാം’ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്വന്തമായി കാർഷിക പദ്ധതികൾ നടപ്പാക്കുന്ന ഇമാറാത്തികളായ കർഷകർക്ക് പിന്തുണയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യം. എമിറേറ്റിലെ കാർഷിക മേഖലയുടെ വികസനത്തിനും വിളകളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രോത്സാഹങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഉൽപാദനക്ഷമതയുള്ള ഇമാറാത്തി കർഷകരെ പിന്തുണക്കുന്നതിനാണ് ‘ദുബൈ…