ഇസ്രയേലിലേക്ക് എമിറേറ്റ്സ് വിമാനം റദ്ദാക്കിയ നടപടി തുടരും; അടുത്ത മാസം 14 വരെ സർവീസുകൾ ഉണ്ടാകില്ല

ഇസ്രായേലിലേക്കുള്ള എമിറേറ്റസ് വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തമാസം 14 വരെ ടെൽഅവീവ് സർവീസുകൾ നിർത്തിവെക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ ഒക്ടോബർ 12 മുതലാണ് ഇസ്രായേൽ സർവീസുകൾ നിർത്തിവെക്കാൻ എമിറേറ്റ്സ് തീരുമാനിച്ചത്.

Read More

സൗദിഅറേബ്യ ദേശീയ ദിനാഘോഷം; ദുബൈയിൽ നിന്ന് സൗദിയിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാന സർവീസുകൾ ഏർപ്പെടുത്തിയതെന്ന് എമിറേറ്റ്സ് അറിയിച്ചു.ഈ പ്രത്യേക വിമാന സർവീസുകൾ സെപ്റ്റംബർ 20, 21, 24 തീയതികളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദിലേക്ക് സർവീസ് നടത്തും. മൂന്ന് സർവീസുകൾക്കും എമിറേറ്റ്സിന്റെ ബോയിങ്ങ് 777 വിമാനങ്ങളാണ് ഉപയോഗിക്കുക.

Read More

എമിറേറ്റ്സ് ഡെലിവേഴ്സ് ഇ-കോമേഴ്‌സ് വിതരണ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചു

എമിറേറ്റ്‌സ് സ്‌കൈകാർഗോയുടെ കീഴിലുള്ള ഇ-കോമേഴ്സ് ഡെലിവറി സംവിധാനമായ എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതോടെ കുവൈറ്റിലെ ഉപഭോക്താക്കൾക്ക് യു എസ് എ, യു കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓൺലൈനിൽ വാങ്ങുന്ന സാധനങ്ങൾക്ക് മിതമായ നിരക്കിൽ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും, വിശ്വാസയോഗ്യവും, വേഗതയുള്ളതുമായ ഇന്റർനാഷണൽ ഡെലിവറി സേവനങ്ങൾ നൽകുന്നതാണ് എമിറേറ്റ്‌സ് ഡെലിവേഴ്‌സിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. Emirates Delivers, the e-commerce delivery platform of…

Read More

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കൂടുന്നു; കണക്ക് പുറത്ത് വിട്ട് അധികൃതർ

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് കണക്കുകൾ. നിലവിൽ എൺപതിനായിരത്തിലധികം സ്വദേശികൾ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത് ദുബായ് എമിറേറ്റിലാണ് . സ്വദേശി വൽക്കരണ നടപടികൾ യുഎഇയിൽ ശക്തമായി മുന്നോട്ട്പോവുന്നതിനിടെയാണ് അധികൃതർ കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എൺപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്. അഞ്ചുവർഷത്തിനിടെ മൂന്നിരട്ടി വർധനവാണ് വന്നിരിക്കുന്നത്. എമിറാത്തികളുടെ നൈപുണ്യ വികസനത്തിന് നാഫിസ്…

Read More