എമിറാത്തി വനിതാ ദിനം: യു എ ഇ പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഓഗസ്റ്റ് 28-ന് ആചരിച്ച എമിറാത്തി വനിതാ ദിനത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. എമിറാത്തി സംസ്‌കാരത്തിന്റെ നെടുംതൂണുകളായ സ്ത്രീ ശാക്തീകരണം, തലമുറകൾ തമ്മിലുള്ള ബന്ധങ്ങളുടെ നിലനിർത്തൽ എന്നീ പ്രമേയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്റ്റാമ്പ്. ജനറൽ വിമൻസ് യൂണിയനുമായി ചേർന്നാണ് എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് ഈ പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 2023-ലെ എമിറാത്തി വനിതാ ദിനത്തിന്റെ പ്രമേയമായ ‘നാളേക്കായി നമ്മൾ ഒത്ത് ചേരുന്നു’ എന്ന ആശയം ഈ സ്റ്റാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു….

Read More