
ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീ സോൺ ; ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീ സോൺ സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കമ്യൂണിക്കേഷൻ ടെക്നോളജീസ് ഫ്രീ സോൺ (കോംടെക്) എന്നുപേരിട്ട സംരംഭം കൽബ സിറ്റിയിലാണ് സ്ഥാപിക്കുന്നത്. ഷാർജ കമ്യൂണിക്കേഷൻ ടെക്നോളജീസ് അതോറിറ്റിക്ക് കീഴിലാണ് ഫ്രീസോൺ പ്രവർത്തിക്കുക. ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തൊഴിലാളികൾക്കും ബിസിനസ് പ്രവർത്തനങ്ങൾക്ക് എമിറേറ്റ് ചുമത്തുന്ന നികുതിയിൽ ഇളവ് നൽകും. കൂടാതെ, ഉപഭോഗ തീരുവ ഒഴികെയുള്ള…