അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റുമായി ഫോണിൽ സംസാരിച്ച് കുവൈത്ത് അമീർ ; രാജ്യസന്ദർശനത്തിന് ക്ഷണിച്ച് ഇരു നേതാക്കളും

യു.​എ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഫോ​ണിൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. സം​ഭാ​ഷ​ണ​ത്തി​നി​ടെ കു​വൈ​ത്തും യു.​എ​സും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ള്ള സൗ​ഹൃ​ദ ബ​ന്ധം ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. സാ​മ്പ​ത്തി​ക, സു​ര​ക്ഷ, സൈ​നി​ക മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദൃ​ഢ​വും ത​ന്ത്ര​പ​ര​വു​മാ​യ ബ​ന്ധ​വും വി​ല​യി​രു​ത്തി. ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ഇ​രു​നേ​താ​ക്ക​ളും പ്ര​ക​ടി​പ്പി​ച്ചു. പ​ര​സ്പ​ര പ്രാ​ധാ​ന്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ ച​ർ​ച്ച​യാ​യി. കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കാ​ൻ ട്രം​പി​നെ അ​മീ​ർ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കു​ക​യും…

Read More

കിരീടാവകാശി , പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് അമീർ

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഞാ​യ​റാ​ഴ്ച കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​നെ സെ​യ്ഫ് പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. കി​രീ​ടാ​വ​കാ​ശി​യു​മാ​യി വി​വി​ധ കാ​ര്യ​ങ്ങ​ൾ അ​മീ​ർ ച​ർ​ച്ച ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് അ​സ്സ​ബാ​ഹ്, നാ​ഷ​ന​ൽ ഗാ​ർ​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്…

Read More

മുൻ അമീറിന് യുഎൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന് യു.എൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു. സമ്മേളനത്തിനിടെ അംഗങ്ങൾ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു. ശൈഖ് നവാഫ് ഗൾഫ് മേഖലയിലും അതിനുപുറത്തും സഹകരണത്തിനും സ്ഥിരതക്കും സംഭാവന നൽകുകയും മേഖലയിലും ലോകമെമ്പാടുമുള്ള സമാധാനത്തിനും പിന്തുണ നൽകുകയും ചെയ്ത വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനെന്ന് യു.എൻ വിശേഷിപ്പിച്ചു. അന്തരിച്ച അമീറിനോടുള്ള ബഹുമാനാർത്ഥം യു.എൻ ന്യൂയോർക്ക് ആസ്ഥാനത്ത് പതാക പകുതി താഴ്ത്തി.

Read More