‘ബാങ്കുകൾ മൗലികമായ കടമ മറക്കരുത്’; ദുരന്ത ബാധിതരോട് അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി

വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകൾ അനുകമ്പ കാട്ടണമെന്ന് കേരള ഹൈക്കോടതി. സർക്കാർ സഹായത്തിൽ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്‌സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിർദേശം. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000…

Read More

സർക്കാർ ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു ; കേരള ഗ്രാമീൺ ബാങ്കിലേക്ക് പ്രതിഷേധവുമായി യുവജന സംഘടനകൾ

വയനാട്ടിലെ ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തിൽ വയനാട് കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ദുരിത ബാധിതരുടെ പണം അക്കൊണ്ടിൽ നിന്നും പിടിച്ച ബാങ്ക് മാനേജർ മാപ്പ് പറയണമെന്ന്…

Read More

ഇഎംഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളുയർന്നാൽ ഇടപെടും: ധനകാര്യ മന്ത്രി

ഒരു വർഷത്തേക്ക് മോറട്ടോറിയം കൊണ്ടുവരാനുള്ള ബാങ്കുകളുടെ ആലോചന നല്ല തീരുമാനമാണെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. ഈ വിഷയത്തിൽ പൊതു അഭിപ്രായത്തിനൊപ്പം ബാങ്കുകളും ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കുടുംബങ്ങളെ കുറിച്ചുള്ള മറ്റു കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു.   പെട്ടെന്നുള്ള ജപ്തി ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നതാണ് മോറട്ടോറിയം കൊണ്ടുള്ള​ ഗുണം. മറ്റു വിഷയങ്ങൾ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. കുടുംബങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ചെയ്തുവരികയാണ്. മൊബൈൽ ഫോണുകൾക്ക് ഇഐഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട…

Read More