
അടിയന്തര രക്ഷാപ്രവർത്തനത്തിന് എ ഐ ഡ്രോൺ പ്രദർശിപ്പിച്ച് സൗദി അറേബ്യ
അടിയന്തര സാഹചര്യങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രോൺ സൗദി ആഭ്യന്തരമന്ത്രാലയം പ്രദർശിപ്പിച്ചു. ‘ജീവിതത്തിന്റെ ഭാവി’ എന്ന ശീർഷകത്തിൽ റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ മൽഹാമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘സിറ്റി സ്കേപ് 2024’ മേളയിലാണ് മന്ത്രാലയത്തിന് കീഴിലെ സിവിൽ ഡിഫൻസ് ഈ അത്യാധുനിക ഡ്രോൺ നിർമിതി പൊതുജനങ്ങൾക്ക് കാണാനായി ഒരുക്കിയത്. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് മേളയുടെ സംഘാടകർ. പവിലിയനിലെ സന്ദർശകർക്ക് ഡ്രോണിന്റെ പ്രവർത്തന രീതിയെക്കുറിച്ച് സിവിൽ ഡിഫൻസ്…