റിയാദ് – മുംബൈ ഇൻഡിഗോ വിമാനം മസ്കത്തിൽ അടിയന്തിരമായി ലാൻഡിംഗ് നടത്തി

റിയാദിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം അടിയന്തിരമായി മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. 6E 74 വിമാനമാണ് സുരക്ഷ മുന്നറിയിപ്പിനെ തുടർന്ന് വഴി തിരിച്ച് വിട്ട് മസ്കത്തിൽ സുരക്ഷിതമായി ഇറക്കിയതെന്ന് ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. 192 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബന്ധപ്പെട്ട എമർജൻസി ടീമുകളുമായി സഹകരിച്ച് എല്ലാ നടപടികളും എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്തിന് യാതൊരു പ്രശ്നവുമില്ലെന്ന് ഉറപ്പാക്കിയെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

Read More

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര നിലത്തിറക്കിയത്. രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്ദന്തും ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. അതേസമയം ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.

Read More

അറബിക്കടലിൽ രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു

അറബിക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നതിനിടെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു. കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ഹെലികോപ്റ്ററിൽ നിന്ന് മൂന്ന് പേരെ കാണാതായി. നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളും കടലിൽ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അപകടം. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ആണ് അപകടത്തില്‍പെട്ടത്. പോർബന്തർ തീരത്തോടടുത്ത് അറബിക്കടലിലുള്ള ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം….

Read More

യാത്രക്കാരിയുടെ തലയിൽ പേൻ; വിമാന യാത്ര വൈകിയത് 12 മണിക്കൂറിലധികം

യാത്രക്കാരിയുടെ തലയിൽ പേനുകളെ കണ്ടതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനമാണ് അരിസോണയിലെ ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. ടിക്ടോക് താരമായ ഒരു യാത്രക്കാരനാണ് നേരത്തേ നടന്ന സംഭവത്തെക്കുറിച്ചുള്ള ഈ വിവരങ്ങൾ പങ്കുവച്ചത്. മറ്റൊരിടത്ത് അടിയന്തര ലാൻഡിംഗ് നടത്തുന്ന വിവരം വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഇത് അവർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസിലായിരുന്നില്ല. വിമാനം ലാൻഡ് ചെയ്ത ശേഷം മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും…

Read More

കോഴിക്കോട് ജിദ്ദ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് ബോധക്ഷയം ; വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

കോഴിക്കോട്-ജിദ്ദ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് ബോധക്ഷയമുണ്ടായി കുഴഞ്ഞുവീണതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രി കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ-65 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം കരുളായി സ്വദേശി ഹസനത്തിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴു വയസ്സുള്ള മകന്റെ കൂടെ സൗദിയിലെ തായിഫിലുള്ള ഭർത്താവ് സക്കീറിന്റെ അടുത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. വിമാനം യാത്ര തുടർന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ബോധക്ഷയം സംഭവിച്ചത്. ഉടൻ കാബിൻ ക്രൂ അംഗങ്ങൾ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ…

Read More

സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടം ; ഒരാൾ മരിച്ചു , വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രാമധ്യേ നിയന്ത്രണം വിട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുമ്പോഴാണ് സംഭവം. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മരണം സ്ഥിരീകരിച്ചു. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്ന SQ321 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം…

Read More