
അഞ്ച് മിനുറ്റ് മുണ്ടില്ലാതെ ആൾക്കൂട്ടത്തിന് നടുവിൽ; അന്ന് ഉദ്ഘാടനത്തിന് പോയപ്പോൾ സംഭവിച്ചത്!; ജയറാം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. ഇപ്പോഴിതാ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് ജയറാം. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ഓസ്ലറിലൂടെയാണ് ജയറാമിന്റെ തിരിച്ചുവരവ്. നല്ല രസകരമായി കഥ പറയാൻ അറിയുന്ന താരം കൂടെയാണ് ജയറാം. ഇപ്പോഴിതാ ആൾക്കൂട്ടത്തിന് നടുവിൽ വച്ച് തന്റെ മുണ്ട് അഴിഞ്ഞു പോയ കഥ പങ്കുവെക്കുകയാണ് ജയറാം. പുതിയ സിനിമയായ ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്. ”ശരിക്കും നടന്നതാണ്. എന്റെ നാട്ടുകാരായ പെരുമ്പാവൂരുകാർക്കെല്ലാം അറിയാം….