ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ത്യയുടെ പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിലെ മൊത്തവില പണപ്പെരുപ്പം 8.39 ശതമാനത്തിൽ നിന്നും 5.85 ശതമാനമായി കുറഞ്ഞു. 2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ 10 ശതമാനത്തിന് മുകളിലുണ്ടായിരുന്ന മൊത്തവില പണപ്പെരുപ്പമാണ് തുടർച്ചയായ രണ്ടാം മാസവും ഒറ്റ അക്കത്തിൽ നിന്ന് കരകയറാൻ സാധിക്കാതെ നിൽക്കുന്നത്. …………………………………………. ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് നേട്ടം. ബിഎസ്ഇ സെൻസെക്സ് 144 പോയിൻറ് ഉയർന്ന് 62,677 ലും ദേശീയ സൂചിക നിഫ്റ്റി…

Read More

ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ കുറിപ്പുകളും; മാറ്റങ്ങളുമായി  ഇലോൺ മസ്‌ക്

ട്വിറ്ററിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ട്വിറ്ററിൽ ഇനിമുതൽ ചെറു കുറിപ്പുകൾക്കു പകരം ദൈർഘ്യമേറിയ കുറിപ്പുകൾ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി. ‘ട്വിറ്ററിൽ നീണ്ട കുറിപ്പുകൾ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും, നോട്ട് പാഡുകൾ സ്‌ക്രീൻ ഷോട്ടായി ഉപയോഗിക്കുന്നത് അവസാനിക്കും’, മസ്‌ക് ട്വീറ്റ് ചെയ്തു. ‘ട്വിറ്റർ നോട്‌സ് പോലെയാണോ?’ എന്ന ഉപയോക്താവിന്റെ ചോദ്യത്തിന് അത് ‘പോലെ ഉള്ള ഒന്ന്’ എന്നായിരുന്നു മസ്‌കിന്റെ ഉത്തരം. നിലവിൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്യാനാവുക പരമാവധി…

Read More

ട്വിറ്ററിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക മാനേജർമാരോട് ആവശ്യപ്പെട്ട് ഇലോൺ മസ്‌ക്

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് ഇലോൺ മസ്‌കിന്റെ നിർദ്ദേശം. ഏഴായിരത്തി അഞ്ഞൂറിലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്ന സൂചനകൾ നേരത്തെ തന്നെ മസ്‌ക് നൽകിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുമ്പ് പിരിച്ചുവിടലുകൾ പൂർത്തിയാക്കാനാണ് മസ്‌കിന്റെ നീക്കമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ട് വലിയ തോതിൽ ആനുകൂല്യം നൽകുന്നത്…

Read More